മഹീന്ദ്രയുടെ എസ്‍യുവി താര്‍ വില 5.97-6.28 രൂപ

മഹീന്ദ്ര താറിന്റെ വിലയും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 5.97 രൂപയ്ക്കും 6.28 രൂപയ്ക്കും ഇടയ്ക്കായിരിയ്ക്കും വിവിധ നഗരങ്ങളില്‍ ഇതിന്റെ വില. 2000 ല്‍ ഉല്പാദനം നിറുത്തിയ കമാന്റര്‍ ജീപ്പിന്റെ എസ് യു വി രൂപമാണ് താര്‍. നാല് വീല്‍ ഡ്രൈവുള്ള താര്‍ 2.5 ലിറ്ററിന്റെ കോമണ്‍ റെയില്‍ ഡിസല്‍ എഞ്ചിന്‍ (സി ആര്‍ ഡി ഇ) ആണ് ഉപയോഗിയ്ക്കുന്നത്. ടൂ വീല്‍ ഡ്രൈവിലും ഇത് ലഭ്യമായിരിയ്ക്കും.
ആദ്യമായി ഈ വാഹനം കേരളത്തിലും രാജസ്ഥാനിലുമായിരിയ്ക്കും ആയിരിയ്ക്കും ഇറക്കുകയെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇറക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. എന്നാല്‍ രാജസ്ഥാനില്‍ ഇറക്കും. 2011 ജനുവരിയിലാണ് ഇത് വിപണിയില്‍ എത്തുന്ന്ത്. ദില്ലി, ചണ്ഡിഗഡ്, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഈ വാഹനം ജനുവരി മുതല്‍ ലഭ്യമാവും. മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് ജെജൂരികറാണ് ഇത് അറിയിച്ചത്.
മഹീന്ദ്ര ഈ വാഹനം ദക്ഷിണ ആഫ്രീക്കയില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. അവിടെ ഇത് പത്ത് ലക്ഷത്തോളം രൂപയ്ക്കാണ് വില്‍ക്കുന്നത്. വൈകാതെ ഇന്ത്യയിലെ 200 ഡീലര്‍മാര്‍ വഴി താര്‍ ലഭ്യമാവും. കമാന്റര്‍ ജീപ്പിന്റെ പുതു രൂപമാണെങ്കിലും മെച്ചപ്പെടുത്തിയ സസ്പന്‍ഷനും ഗ്രൗണ്ട് ക്ലീയറന്‍സും മികച്ച ഫീച്ചറുകളും താറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിഐ എഞ്ചിന്‍ ഉപയോഗിയ്ക്കുന്ന താറും ലഭ്യമായിരിയ്ക്കും. ഇതിന് വില കുറവായിരിയ്ക്കും.


Click it and Unblock the Notifications








