ഫിയറ്റിന്റെ ചെറുകാര്‍ 2012ല്‍

ഇപ്പോഴിതാ ഫിയറ്റ് ഇന്ത്യയും ഈ നിരയിലേക്കെത്തുകയാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക ഇണങ്ങുന്ന ചെറുകാറുകള്‍ 2012 വിപണിയിലെത്തിയ്ക്കുമെന്ന് ഫിയററ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
കമ്പനിയുടെ റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് ടീം പുതിയ കാര്‍ ഡിസൈന്‍ ചെയ്യുന്നതിന്റെ തിരക്കിലാണെന്ന് ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈല്‍സ് സിഇഒ രാജീവ് കപൂര്‍ പറയുന്നു. ഇപ്പോള്‍ നിരത്തുകളിലുള്ള പെട്രോള്‍-ഡീസല്‍ സെഗ്മെന്റിലുള്ള ചെറുകാറുകാറുകളുമായി മത്സരിച്ചു കൊണ്ടായിരിക്കും ഫിയറ്റിന്റെ കോപാക്ട് ഹാച്ച്ബാക്കുകള്‍ വിപണിയിലെത്തുക.
ഹ്യുണ്ടായി ഐ10, മാരുതി എ സ്റ്റാര്‍, ഷെവര്‍ലെ ബീറ്റ് എന്നിവ കയ്യടക്കിവെച്ചിരിയ്ക്കുന്ന വിപണി തന്നെയാണ് ഫിയറ്റും ലക്ഷ്യമിടുന്നത്. പെട്രോള്‍-ഡീസല്‍ വാരിയന്റില്‍ ഒരു ലിറ്റര്‍ എഞ്ചിനുകളുമായിട്ടായിരിക്കും ഫിയറ്റ് കാറുകള്‍ നിര്‍മ്മിയ്ക്കുകയെന്ന് വ്യക്തമായിട്ടുണ്ട്.
അതേ സമയം ഫിയറ്റിന്റെ ബ്രസീല്‍ പ്ലാന്റില്‍ നിന്നും യുനോയുടെ പുതിയ വേര്‍ഷന്‍ ഇന്ത്യയിലെത്തിയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി പുതിയൊരു കാര്‍ തന്നെയാണ് തങ്ങളുടെ മനസ്സിലുള്ളതെന്ന് കമ്പനി പറയുന്നു.
അതേ സമയം തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബ്രാവോ ഇന്ത്യന്‍ മാര്‍ക്കറ്റിന് താങ്ങാവുന്ന രീതിയില്‍ അവതരിപ്പിയ്ക്കാന്‍ ഫിയറ്റ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇറക്കിയ ഗ്രാന്റേ പുന്തോ വിപണി പിടിച്ചതാണ് ബ്രാവോയെ ഇറക്കിവിടാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നത്.
ഹ്യൂണ്ടായി, ഹോണ്ട എന്നിങ്ങനെയുളള്ള വമ്പന്‍ കാര്‍ കമ്പനികളെല്ലാം ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വന്‍ പോരാട്ടത്തിന് തന്നെ കളമൊരുങ്ങുമെന്നാണ് വാഹനവിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
സ്വകാര്യം: നല്ല കാര്‍ ഉണ്ടാക്കാനറിയാമെങ്കിലും വില്‍ക്കാനറിയാത്തവരെന്നാണ് ഫിയറ്റിനെക്കുറിച്ച് പൊതുവെയുള്ള പറച്ചില്‍. ചെറുകാറുമായി വരുന്പോഴെങ്കിലും ഈ ചീത്തപ്പേര് ഫിയറ്റ് മാറ്റുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം!!


Click it and Unblock the Notifications








