സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

വെറും 1000 കാറുകള്‍ മാത്രമേ ഇത്തരത്തില്‍ ഇറക്കുകയുള്ളു. 'സ്വിഫ്റ്റ് ഒണ്‍ മില്ല്യണ്‍ എഡിഷന്‍' എന്ന പേരിലാണ് ഈ കാര്‍ഇറക്കുന്നത്. പ്രത്യേക 'ഗോള്‍ഡ് സ്മിത്ത് ബ്ലാക്ക് കളര്‍' ആണ് ഈ കാറിന് നല്‍കിയിരിയ്ക്കുന്നത്. പ്രത്യേക ഗ്രാഫിക്സ് പുറത്ത് ഉണ്ട്. ലതര്‍ സീറ്റുകള്‍ മെച്ചപ്പെട്ട കഷന്‍, ഫുട്ട് മാറ്റുകള്‍, യുഎസ് ബി സൗകര്യം ഉള്ള മികച്ച ഓഡിയൊ സിസ്റ്റം, സ്പീക്കറുകള്‍ ഇവയൊക്കെ കാറിന്റെ പ്രത്യേകതകളാണ്.
വിഎക്സ് ഐ പെട്രോള്‍ എഞ്ചിന്‍ മില്ല്യന്‍ എഡിഷന്‍ കാറിന് വില ഏകദേശം 4,83,000 രൂപയോളം വരും. സാധാരണ സ്വിഫ്റ്റിനേക്കാള്‍ 24,000 രൂപ വില കൂടുതലാണ് ഇതിന്.


Click it and Unblock the Notifications








