മാരുതി 800 അപ്രത്യക്ഷമാവുന്നു

Maruti 800
ദില്ലി: പുതിയ മാരുതി 800 കാറുകള്‍ ഇനി റോഡില്‍ നിന്ന് അപ്രത്യക്ഷമാവും. പഴയ രീതിയിലുള്ള ഈ വാഹനത്തിന്റെ എഞ്ചിന്‍ പുതുക്കേണ്ടതില്ലെന്ന് മാരുതി സുസുക്കി കമ്പനി തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ഇപ്പോഴുള്ള മാരുതി 800 എഞ്ചിന്‍ പുതിയ എമിഷന്‍ നിയമമായ ഭാരത് സ്റ്റേജ് നാല് എമിഷന്‍ നിയമങ്ങള്‍ പാലിയ്ക്കുന്നതല്ല.

ഇത് മാറ്റി എഞ്ചിനെ പുതുക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് കമ്പനിയുടെ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഏറെക്കാലം കമ്പനിയുടെ ഏറ്റവും വില്‍ക്കപ്പെടുന്ന വാഹനമായിരുന്ന 800 മോഡലിന് ഈയിടെ ആ സ്ഥാനം നഷ്ടമായി. മാരുതി സുസുക്കിയുടെ തന്നെ ആള്‍ട്ടൊയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്കുന്ന കാര്‍.എഞ്ചിന്‍ പുതുക്കണ്ടെന്ന കമ്പനിയുടെ തീരുമാനത്തിന് ഇത് കാരണമായി എന്നാണ് കരുതുന്നത്.

ഘട്ടം ഘട്ടമായാണ് പുതിയ എമിഷന്‍ നിയമം നടപ്പാക്കുന്നത്. 2009, ഏപ്രില്‍ ഒന്നുമുതല്‍ ഇത് ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, പുനെ, കാണ്‍പൂര്‍, അഹമ്മദാബാദ്, സൂററ്റ്, ആഗ്ര എന്നീ നഗരങ്ങളില്‍ ഈ നിയമം നടപ്പിലാവും. ഇതോടെ ഈ നഗരങ്ങളില്‍ മാരുതി 800 മോഡല്‍ വാഹനം വില്‍ക്കുന്നത് കമ്പനി നിറുത്തും. എന്നാല്‍ മറ്റ് നഗരങ്ങളില്‍ ഈ വാഹനം ലഭ്യമായിരിയ്ക്കും.

More from DriveSpark

Article Published On: Monday, February 15, 2010, 11:20 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X