ബാംഗ്ലൂരില്‍ മേഴ്‍സിഡസ് ബസ് വരുന്നു

ഇപ്പോള്‍ കോര്‍പ്പറേഷന്‍ ബസ് വാങ്ങുന്നില്ല. പകരം പരീക്ഷണടിസ്ഥാനത്തില്‍ ഓടിയ്ക്കുകയാണ്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷമേ വാങ്ങുന്നതിനെക്കുറിച്ച് തീരുമാനിയ്ക്കകയുള്ളു. മൂന്ന് മാസം ഓടിയ്ക്കാനായി മേഴ്‍സിഡസ് ബെന്‍സ് സൗജന്യമായാണ് ബസുകള്‍ നല്‍കിയിരിയ്ക്കുന്നത്.
വോള്‍വോ ബസുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിലേയ്ക്കും അവിടെ നിന്നും ഉള്ള ബസുകളിലായിരിയ്ക്കും ഇത് ആദ്യം നടപ്പാക്കുക.
ഗതാഗത വകുപ്പ് ബസുകളിലെ ഡീസല്‍ ഉപയോഗം ഗണ്യമായി കുറച്ചു. എത്തനോളിന്റെ ഉപയോഗത്തിലൂടെയാണ് ഇത് നടപ്പാക്കിയത്. ഇപ്പോള്‍ ഡീസലിന്റെ 7.7 ശതമാനം എത്തനോള്‍ കൂടി ചേര്‍ത്താണ് 1200 ബസുകള്‍ ഓടിയ്ക്കുന്നത്. ഈ ബസുകള്‍ ബാംഗ്ലൂര്‍, മൈസൂര്‍, ദാവണ്‍ഗരെ, ഹസന്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകളിലാണ് ഈ പരീക്ഷണം നടത്തുന്നത്.
ബസുകളില്‍ എത്തനോളിന്റെ ഉപയോഗം കൂട്ടാനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതായി കണ്ടതിനെതുടര്‍ന്നാണിത്. 2009 ല്‍ 11 ലക്ഷം ലിറ്റര്‍ എത്തനോളാണ് ഉപയോഗിച്ചത്. ഈ വര്‍,ം 40 ലക്ഷം ലിറ്റര്‍ എത്തനോള്‍ വാങ്ങാനായി ദര്‍ഘാസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Click it and Unblock the Notifications








