ആള്‍ട്ടൊയ്ക്ക് എതിരാളിയുമായി ടാറ്റ
മുംബൈ: മാരുതിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കാറായ ആള്‍ട്ടൊയ്ക്ക് ഒരു പ്രതിയോഗിയെ ഉണ്ടാക്കാനായി ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു.
നാനൊയ്ക്കും ഇന്‍ഡിക്കയ്ക്കും ഇടയിലുള്ള ഒരു കാറാണ് ടാറ്റയുടെ പദ്ധതി. ടാറ്റ ഏരിയയുടെ ലോഞ്ചിനിടയിലാണ് അധികൃതര്‍ ഇത് വ്യക്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഹാച്ച് ബാക്ക് കാറാണ് ആള്‍ട്ടൊ. ടാറ്റയുടെ പുതിയ കാര്‍ 800 സിസിയുടേതായിരിയ്ക്കും. 2012ല്‍ ഇത് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
സമ്പൂര്‍ണമായും ഇന്ത്യന്‍ ആയിരിയ്ക്കും ഈ കാര്‍. ഇന്ത്യയില്‍ ഉണ്ടാക്കിയ എഞ്ചിനും മറ്റ് ഭാഗങ്ങളും. കാറിനായുള്ള റിസര്‍ച്ചും മറ്റും ടാറ്റ മോട്ടോഴ്സില്‍ നടക്കുകയാണ്. കാറിന്റെ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളെ ടാറ്റ ഇതിനകം സമീപിച്ചുകഴിഞ്ഞു.
നാനൊ, ഇന്‍ഡിക്ക, ഇന്‍ഡിഗൊ, മന്‍സ, സുമൊ, സഫാരി, ഏരിയ എന്നീ വാഹനങ്ങളാണ് ഇപ്പോള്‍ ടാറ്റ നിര്‍മ്മിയ്ക്കുന്നത്.


Click it and Unblock the Notifications








