ടയോട്ട എത്തിയോസ് ട്രയല്‍ ഉല്പാദനം സെപ്തംബറില്‍

Toyota Etios
ദില്ലി: ടയോട്ട ഇന്ത്യയില്‍ ഇറക്കുന്ന ചെറിയ കാറായ എത്തിയോസിന്റെ ട്രയല്‍ ഉല്പാദനം 2010 സെപ്തംബറില്‍ ആരംഭിയ്ക്കും.

ഡിസംബറില്‍ കമ്പനി പൂര്‍ണ തോതില്‍ ഉല്പാദനം തുടങ്ങും. ബാംഗ്ലൂരിലുള്ള ഫാക്ടറിയിലാണ് എത്തിയോസ് ഉല്പാദിപ്പിയ്ക്കുന്നത്. ട്രയല്‍ ഉല്പാദനം നവംബറില്‍ തുടങ്ങുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ രണ്ട് മാസം മുമ്പ് തന്നെ ഇതിന് കഴിഞ്ഞത് കമ്പനിയുടെ നേട്ടമാണ്.

കിര്‍ലോക്സര്‍ കമ്പനിയുമായി ചേര്‍ന്നാണ് ടയോട്ട ഇന്ത്യയില്‍ ഉല്പാദനം നടത്തുന്നത്. ഇതിനായി ടയോട്ടയുടെ നിക്ഷേപം 3200 കോടി രൂപയാണ്. കാര്‍ ഡിസംബറില്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.

ട്രയല്‍ ഉല്പാനത്തില്‍ ഉണ്ടാക്കുന്ന കാറുകള്‍ ഗുണമേന്മാ പരിശോധനയ്ക്ക് മാത്രമേ ഉപയോഗിയ്ക്കുകയുള്ളു. ഇത് പിന്നിട് പൊളിയ്ക്കുകയായിരിയ്ക്കും ചെയ്യുകയെന്ന് ടയോട്ട കിര്‍ലോക്സര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു.

എത്തിയോസ് ഹാച്ച് ബാക്ക്, സെഡാന്‍ മോഡലുകളില്‍ ലഭ്യമായിരിയ്ക്കും. ഹാച്ച് ബാക്ക് 1.2 ലിറ്റര്‍ എഞ്ചിനും സെഡാന്‍ 1.5 ലിറ്റര്‍ എഞ്ചിനും ഉപയോഗിയ്ക്കും. ഇപ്പോള്‍ പെട്രോള്‍ കാറുകളായിട്ടായിരിയ്ക്കും ഇവ ഇറക്കുക. ഭാവിയില്‍ ഇതിന്റെ ഡീസല്‍ രൂപങ്ങള്‍ ഇറക്കുന്ന കാര്യം കമ്പനി തള്ളിക്കളയുന്നില്ല. എത്തിയോസിന്റെ എല്‍പിജി, സിഎന്‍ജി രൂപങ്ങള്‍ ഇറക്കുന്നതിനെക്കുറിച്ചും ഭാവിയില്‍ ആലോചിയ്ക്കും.

2011ല്‍ 65,000 എത്തിയോസ് വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സെഡാന്‍ കാറുകലായ കൊറോള ആള്‍ട്ടിസ്, കാമ്റി, എസ് യു വികളായ പോര്‍ച്ച്യൂണര്‍, പ്രാഡൊ, യൂട്ടിലിറ്റി വാഹനമായ ഇന്നോവ എന്നിവയാണ് ടയോട്ട ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകള്‍

More from DriveSpark

Article Published On: Sunday, August 29, 2010, 13:05 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X