ടര്‍ക്കിയ്ക്ക് നാനോ പ്ലാന്റ് വേണം
മുംബൈ: ടാറ്റയെകൊണ്ട് ടര്‍ക്കിയില്‍ പ്ലാന്റ് സ്ഥാപിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ആ രാജ്യം. യൂറോപ്യന്‍ വിപണിയില്‍ നാനോ പോലൊരു ചെറിയ കാറിന് വന്‍ വിപണി ഉണ്ടാവും. അത് ഈ പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ടര്‍ക്കിയുടെ വിശ്വാസം.
ഇതിനായി ടാറ്റയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഇന്ത്യയിലെ ടര്‍ക്കി സ്ഥാനപതി ലെവന്റ് ബില്‍മാന്‍ വ്യക്തമാക്കി.
നാനൊ കാര്‍ 2012ല്‍ യൂറോപ്പില്‍ ഇറക്കാന്‍ ടാറ്റ ഉദ്ദേശിയ്ക്കുന്നുണ്ട്. ടര്‍ക്കിയില്‍ ഇപ്പോള്‍ തന്നെ ടാറ്റ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നാനൊ പ്ലാന്റ് ടര്‍ക്കിയില്‍ സ്ഥാപിയ്ക്കുന്നതിനെക്കുറിച്ച് ടാറ്റ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. രത്തന്‍ ടാറ്റയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി ലെവന്റ് പറഞ്ഞു.


Click it and Unblock the Notifications








