നാനൊ കാര്‍ തയ്‍വാനിലേയ്ക്ക്

തയ്‍വാനിലെ ഇരു ചക്ര വാഹന ഉടമകളെ നാനൊ ഉടമസ്ഥരാക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. തയ്‍വാനിലെ ടെകോ ഇലക്ട്രിക്ക് ആന്റ് മെഷനറി കമ്പനിയാണ് ടാറ്റ നാനൊ അവിടെ എത്തിയ്ക്കുന്നത്. ഗൃഹോപകരണങ്ങള്‍ വിപണനം ചെയ്യുന്ന കമ്പനിയാണ് ഇത്. നാനൊയുടെ കുറഞ്ഞ വില വില്‍പ്പനയില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
രണ്ടര കോടിയോളമാണ് തയ്‍വാനിലെ ജനസംഖ്യ. ഒന്നര കോടിയോളം ഇരു ചക്ര വാഹനങ്ങളാണ് തയ്‍വാനില്‍ ഉള്ളത്. ഇതാണ് നാനൊ നേട്ടമുണ്ടാക്കാനാവുമെന്ന് കരുതുന്നതിന് കാരണം. കയറ്റുമതി ചെയ്യുന്ന നാനൊ വാഹനങ്ങളില്‍ എയര്‍ കണ്ടിഷനറുകള്‍ ഉണ്ടാവും. 8940 ഡോളറായിരിയ്ക്കും (ഏകദേശം 3,93,360 രൂപ) നാനൊയ്ക്ക് തയ്‍വാനില്‍ വില.


Click it and Unblock the Notifications








