ഫോര്‍ഡിന്‍റെ പുതിയ കണ്‍സെപ്റ്റ്

പുതിയ കാലത്തിന്‍റെ ഡിസൈന്‍ ഭാഷയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഫോര്‍ഡ് ഇവോയിലുടെ അവകാശപ്പെടുന്നു. ഇനി വരാനിക്കുന്ന ഫോര്‍ഡ് കാറുകളുടെ സത്ത പുതിയ കണ്‍സെപ്റ്റില്‍ അടങ്ങിയിട്ടുണ്ട്. കാഴ്ചയില്‍ കരുത്തനായ പ്രീമിയം കാര്‍ ഇഫക്ട് നല്‍കുന്നതാണ് പുതിയ കണ്‍സെപ്റ്റെന്ന് ഫോര്‍ഡിന്‍റെ ഡിസൈന്‍ ചീഫായ ജെ മെയ്സ് പറയുന്നു.
പുതിയ കണ്‍സെപ്റ്റ് കാറിന്‍റെ നീളം ഒരു സാധാരണ സി സെഗ്മെന്‍ര് കാറിന്‍റേതാണ്. എന്നാല്‍ വീതി അല്‍പം കൂടും. 1.97 മീറ്ററാണ് വീതി. ഇവോസിന്‍റെ ഹൈബ്രിഡ് എന്‍ജിന്‍ 800 കിലോമീറ്ററോളം ദൂരം ബാറ്ററി ചാര്‍ജ്ജില്‍ സഞ്ചരിക്കാനാവും. നിലവിലുള്ള ഏത് ഇലക്ട്രിക് വാഹനത്തെയും മറികടക്കുന്നതാണിത്.
ആശയവിനിമയ സാങ്കേതികതയുടെ ഏറ്റവും പുതിയ ചലനങ്ങള്‍ ഒപ്പിടെയുത്തിരിക്കുന്നു ഇവോസ്. ഡ്രൈവര്‍ ഇന്‍ററാക്ഷന്‍ സംവിധാനത്തിന്‍റെ പുതിയ തലമുറ സാങ്കേതികത ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.


Click it and Unblock the Notifications








