മഹീന്ദ്ര ഗ്ലോബല്‍ എസ് യു വിയുടെ സ്നാനപ്പേര്

മഹീന്ദ്രയുടെ ഗ്ലോബല്‍ എസ് യു വി വാര്‍ത്ത വന്നിട്ട് കുറച്ചു നാളായെങ്കിലും പേര് പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. ഇത്രയും നാള്‍ "ദാണ്ടെ", "ഇങ്ങോട്ടു നോക്ക്യേ" എന്നെല്ലാം വിളിച്ച് കഴിച്ചുകൂട്ടി. എന്തായാലും ഇനിയാ പ്രയാസമില്ല. ഗ്ലോബല്‍ എസ് യു വി ഇന്ന് സ്നാനപ്പെട്ടതായി അറിയിപ്പ് വന്നിരിക്കുന്നു.

എക്സ് യു വി 500 എന്നാണ് സ്നാനപ്പേര്. അവസാനത്തെ 500 എന്നത് ഉച്ചരിക്കേണ്ട രീതി മഹീന്ദ്ര വിശദമാക്കുന്നുണ്ട്. "5 ഓ ഓ" എന്ന് ഉച്ചരിക്കണം. എങ്ങനെ? 5 ഓ ഓ...! ഈ രണ്ട് 'ഓ' കള്‍ എന്തിനെ പ്രതിനിധികരിക്കുന്നു എന്നതും കൂടി അറിയുക. എസ് യു വിയെ കൂടുതല്‍ കരുത്തുറ്റതും സുന്ദരവുമാക്കിത്തീര്‍ക്കാന്‍ 'മഹിന്ദ്ര പെട്ട പാട്' എന്നാണ് അതിന്‍റെ അര്‍ത്ഥം. അധിക മൂല്യം എന്ന് മനസ്സിലാക്കുക.

മഹീന്ദ്രയുടെ ആദ്യ ഗ്ലോബല്‍ എസ് യു വി പ്ലാറ്റ്ഫോമാണ് എക്സ് യു വി 5 ഓ ഓ. ആഗോള വിപണിയുടെ സൗന്ദര്യ മാനദണ്ഡങ്ങളെ ഉള്‍ക്കൊള്ളാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എമ്പാടും ഗവേഷണ പര്യവേക്ഷണങ്ങള്‍ മഹീന്ദ്ര സംഘടിപ്പിക്കുകയുണ്ടായി. പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലാണ് വിപണി തേടുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ പാശ്ചാത്യ വിപണികളിലേക്ക് കടക്കാനൊരുങ്ങുന്നതിന്‍റെ വാര്‍ത്തകളാണ് ഈയിടെയായി കേട്ടു വരുന്നത്. മാരുതി ഒരു ആഗോള സെഡാന്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആര്യ ക്രോസ്സോവറിന്‍റെ ഗ്ലോബല്‍ പതിപ്പിറക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. വിദേശമാര്‍ക്കറ്റുകളില്‍ പലയിടത്തും തങ്ങളുടെ ബ്രാന്‍ഡുകള്‍ അത്ര പരിചിതമല്ല എന്നതാണ് ഇന്ത്യന്‍ കമ്പനികള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി.

More from DriveSpark

Article Published On: Friday, September 2, 2011, 15:25 [IST]
English summary
Mahindra today christened its much awaited SUV, project code named W201, as the XUV500 (pronounced as XUV ‘5 double Oh’).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X