മാരുതിയുടെ അങ്ങാടിത്തോല്‍വി

മാരുതി 800, ആള്‍ട്ടോ, എ സ്റ്റാര്‍, വാഗണ്‍ ആര്‍ എന്നിവയടങ്ങുന്ന മിനി പാസഞ്ചര്‍ സെഗ്മെന്‍റില്‍ 18.3 ശതമാനത്തിന്‍റെ വില്‍പ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം (ആഗസ്റ്റ്) 45,917 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത്തവണ അത് 37,496 ആയി ചുരുങ്ങി. ഇക്കൂട്ടത്തില്‍ എ സ്റ്റാര്‍ മാത്രമാണ് മനെസര്‍ പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്നത്.
സ്വിഫ്റ്റ് എസ്റ്റിലോ, റിറ്റ്സ് എന്നിവയടങ്ങുന്ന കോംപാക്ട് സെഗ്മെന്‍റില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. 2010 ആഗസ്റ്റില്‍ 21.955 യൂണിറ്റുകള്‍ വിറ്റഴിച്ചുവെങ്കില്‍ നടപ്പ് വര്‍ഷം അത് 16,043 യൂണിറ്റുകളാണ്. സ്വിഫ്റ്റ് മുഖംമിനുക്കലിനായി പിന്‍വാങ്ങി തിരിച്ചെത്തിയത് കഴിഞ്ഞ മാസം 18-ന് മാത്രമാണ് എന്നത് ഈ കുറവിന്‍റെ കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. കൂടാതെ സ്വിഫ്റ്റ്, റിറ്റ്സ് എന്നിവ ഉത്പാദിപ്പിക്കുന്നത് മനെസര്‍ പ്ലാന്‍റില്‍ നിന്നാണെന്നതും പരിഗണിക്കണം.
സൂപ്പര്‍ കോംപാക്ട് വിഭാഗത്തില്‍ സെഡാന്‍ കാറായ സ്വിഫ്റ്റ് ഡിസൈറിന്‍റെ വില്‍പനയില്‍ 13 ശതമാനത്തിന്‍റെ കമ്മിയാണ് ഉണ്ടായിരിക്കുന്നത്. മിഡ് സൈസ് സെഡാനായ എസ് എക്സ് 4-ന്‍റെ വില്‍പനയും ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 2048 യൂണിറ്റുകള്‍ വിറ്റുപോയ എസ് എക്സ് ഇത്തവണ 1893 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇവ രണ്ടും ഉല്‍പാദിപ്പിക്കുന്നത് മനെസറില്‍ നിന്നാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ കിസാഷിയുടെ വില്‍പന ആശ്വാസം പകരുന്ന നിലയിലല്ല. ആഗസ്റ്റില്‍ 8 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്.


Click it and Unblock the Notifications








