മെഴ്സിസിഡസ് പുതിയ സി ക്ലാസ് വിപണിയില്‍

C-Class
മെഴ്സിഡസ് ബെന്‍സിന്‍റെ പുതുതലമുറ സി ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ ഇടിച്ചിറങ്ങി. 29.75 ലക്ഷം മുടക്കിയാല്‍ പെട്രോള്‍ വേരിയന്‍രും കൊണ്ട് പോരാം. 32.30 ലക്ഷം ഉറുപ്പിക ചെലവാക്കണം ഡീസലിന്.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ മെഴ്സിഡന്‍മാരാണ് സി ക്ലാസ്സുകാര്‍. പ്രസ്തുത സെഗ്മെന്‍റില്‍ തങ്ങള്‍ തന്നെയാണ് വിപണി നയിക്കുന്നചതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ഡയറക്ടര്‍ ദേബാശിസ് മിത്ര അവകാശം പറയുന്നു. മുന്‍ പതിപ്പ് മാസം തോറും 200 എണ്ണം വെച്ച് വിറ്റു പോയിരുന്നു. ഇത് 250-300 എന്ന നിലയിലേക്കെത്തിക്കാന്‍ പുതിയ സി ക്ലാസ് മെഴ്സിഡന്‍ സഹായിക്കുമെന്ന് കമ്പനിക്ക് പ്രതീക്ഷയുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മെഴ്സിഡസ് മോഡല്‍, സി ക്ലാസ്സാണ്. മെഴ്സിഡസ്സിന്‍റെ വിപണി പിടിത്തത്തിന്‍റെ 40-45 ശതമാനവും സി ക്ലാസ്സിന്‍റെ സംഭാവനയാണ്. ആഡംബരക്കാറുകളുടെ വിപണി അസാധ്യമായി വളരുന്നത് മെഴ്സിഡസ് സി ക്ലാസ്സിന്‍റെ വില്‍പന ഇരട്ടിയിലധികമാക്കി മാറ്റിയിട്ടുണ്ട്. 3,991 യൂണിറ്റുകളാണ് ഈ വര്‍ഷം ഇതേവരെ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷമിത് 1,639 യൂണിറ്റുകളായിരുന്നു.

25-30 വയസ്സിനുള്ളില്‍ പ്രായമുള്ള യുവാക്കളെയാണ് മെഴ്സിഡസ് സി ക്ലാസ് ലക്ഷ്യം വെയ്ക്കുന്നത്.

More from DriveSpark

Article Published On: Friday, September 2, 2011, 12:15 [IST]
English summary
Mercedes Benz India, the Indian unit of the Germany based leading luxury car maker, launched the much awaited C-Class sedan in the Indian market on Thursday. The new version of Flagship C-Class priced in the range of Rs 29.75 lakh and Rs 32.30 lakh (ex-showroom, Delhi).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X