ലോഞ്ചുകള്‍ ചവുട്ടിപ്പിടിക്കുന്നു

Volkswagen Up!
ഇന്ധനപ്രതിസന്ധി മൂലം കാര്‍ കമ്പനികള്‍ തങ്ങളുടെ പുതിയ ലോഞ്ചുകള്‍ ചവുട്ടിപ്പിടിക്കുന്നു. ഈയിടെ ലോഞ്ച് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് വേണ്ടത്ര വിപണി പ്രതികരണം ലഭിക്കാത്തതാണ് കാര്‍ നിര്‍മാതാക്കളെ പിന്നോട്ടടിക്കുന്നത്. ലോഞ്ച് സമയത്ത് ലഭിക്കുന്ന വിപണി പ്രതികരണങ്ങള്‍ ഒരു മോഡലിന്‍റെ ഭാവിയില്‍ വളരെ നിര്‍ണായകമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് വിപണിയില്‍ ശ്രദ്ധ ലഭിക്കാതെ വരുന്നത് കാര്‍ നിര്‍മാതാക്കള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.

ഹ്യൂണ്ടായ് ഇയോണ്‍, നിസ്സാന്‍ സണ്ണി, മഹീന്ദ്ര എക്സ് യു വി 500, റിനോ കോലിയോസ് എന്നീ കാരുകള്‍ വിപണിയുടെ ദോഷകാലത്ത് നിരത്തിലിറങ്ങാന്‍ വിധിക്കപ്പെട്ടവയാണ്. ഷോറൂമിനകത്തേക്ക് ആളുകള്‍ എത്തിനോക്കുക പോലും ചെയ്യുന്നില്ല എന്നാണ് കാര്‍ നിര്‍മാതാക്കള്‍ പരാതിപ്പെടുന്നത്.

മാരുതി സുസുക്കി ആള്‍ട്ടോയെ എടുത്ത് മറിച്ചിടും എന്നായിരുന്നു ഇയോണ്‍ നിരത്തിലിറക്കുമ്പോള്‍ ഹ്യൂണ്ടായ് പ്രതീക്ഷിച്ചത്. ഇയോണിന് പക്ഷെ തുടക്കത്തില്‍ ലഭിക്കേണ്ട വിപണി പരിചരണം ലഭിക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മാസത്തില്‍ 12000 യൂണിറ്റുകള്‍ എന്നതായിരുന്നു ഇയോണിന്‍റെ പ്രഖ്യാപിത വില്‍പനാ ലക്ഷ്യം. പക്ഷെ ശരാശരി 6000 കാറുകള്‍ വീതം വില്‍ക്കുവാനേ ഹ്യൂണ്ടായിക്ക് സാധിക്കുന്നുള്ളൂ.

വരാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ നിരവധി കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമെങ്കിലും അവയില്‍ എത്രയെണ്ണം വിപണിയില്‍ ഉടനെ ഇറങ്ങാന്‍ ധൈര്യപ്പെടുമെന്ന് കണ്ടു തന്നെ അറിയണം. ഫോക്സ്‍വാഗണ്‍, സുസുക്കി തുടങ്ങിയ കമ്പനികളുടെ ചെറുകാറുകള്‍ക്കായി വിപണി കാത്തിരിക്കുന്നുണ്ട് എന്നത് ശരി. പക്ഷെ വാങ്ങാന്‍ ആളുകള്‍ തയ്യാറല്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

More from DriveSpark

Article Published On: Saturday, December 3, 2011, 16:26 [IST]
English summary
Carmakers withdraw their plans for new launches due to rich interest rates & pricier fuel.
കൂടുതല്‍... #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X