ജെനിയൊ കയറ്റിഅയയ്ക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു

ചെന്നൈയില്‍ വാഹനം ലോഞ്ച് ചെയ്യുന്നതിനിടെ മഹീന്ദ്രയുടെ കസ്റ്റമര്‍ കെയര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് അരുണ്‍ മല്‍ഹോത്രയാണ് ഇത് വെളിപ്പെടുത്തിയത്. അന്തര്‍ദേശീയ മികവോടെയാണ് ജെനിയൊ രൂപീകരിച്ചിരിയ്ക്കുന്നതെന്നും അരുണ്‍ വ്യക്തമാക്കി. ഇപ്പോള്‍ മഹീന്ദ്രയ്ക്ക് ഒരു ചെറിയ ചരക്ക് വാഹനം ഉണ്ട്. ബൊലേറൊ ആണ് ഇത്. ഈ വാഹനം ദക്ഷിണ ആഫ്രീക്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നുണ്ട്. സ്കോര്‍പ്പിയൊ ഉള്‍പ്പടെ മാസം 1700 വാഹനങ്ങളാണ് മഹീന്ദ്ര കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യന്‍ വിപണിയിലെ പ്രതികരണം മനസ്സിലാക്കിയ ശേഷമായിരിയ്ക്കും ജെനിയൊയുടെ കയറ്റുമതിയെക്കുറിച്ച് ചിന്തിയ്ക്കുക. കാറിന് സമാനമായി മികച്ച രീതിയിലാണ് ഇത് ഉണ്ടാക്കിയിരിയ്ക്കുന്നത്. സ്കോര്‍പ്പിയൊയും സൈലൊയും ഉണ്ടാക്കിയ അതേ പ്ലാറ്റ് ഫോമാണ് ജെനിയൊയ്ക്കും ഉപയോഗിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ യാത്രാ സുഖത്തിന് കുറവുണ്ടാവില്ല. എഞ്ചിനും മാറ്റിയിട്ടില്ല.
5.05 ലക്ഷം മുതലാണ് ജെനിയൊയുടെ വില.


Click it and Unblock the Notifications








