മാരുതി ആര്‍3ക്ക് പേരായി

ഓട്ടോകാര്‍ ഇന്ത്യ എഡിറ്റര്‍ ഹോര്‍മസ്ദ് സൊറാബ്ജിയാണ് മൈക്രോബ്ലോഗിലൂടെ വിവരം മാലോകരെ അറിയിച്ചിരിക്കുന്നത്. എര്‍റ്റിഗ എന്ന പേര് എവിടെ നിന്നു വരുന്നു എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം സൊറാബ്ജിയുടെ ട്വീറ്റ് പങ്കുവെക്കുന്നുണ്ട്.
2010 ദില്ലി ഓട്ടോ എക്സ്പോയിലാണ് എസ്റ്റിഗ കണ്‍സെപ്റ്റ് ആദ്യമായി അവതരിക്കുന്നത് ആര്‍ 3 കണ്‍സെപ്റ്റ് അന്നുതൊട്ടിതുവരെ യാഥാര്‍ത്ഥ്യമാകാന്‍ കാത്തിരിക്കുകയാണ് മാരുതി പ്രേമികള്‍. മാരുതിയുടെ സ്വന്തം ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഈ എം പി വിയെന്ന പ്രത്യേകതയുമുണ്ട്.
നിലവില്‍ എം പി വിയുടെ ടെസ്റ്റിഗ് നടന്നുവരികയാണ്. 2012 ആദ്യത്തില്‍ തന്നെ എര്‍റ്റിഗയുടെ ലോഞ്ച് പ്രതീക്ഷിക്കാമെന്നാണ് തോന്നുന്നത്.
മഹീന്ദ്രയുടെ സൈലോ, ടൊയോട്ട ഇന്നോവ, ടാറ്റ സുമോ എന്നീ വിപണിയിലെ കരുത്തന്‍ എ പി വികളോടാണ് മാരുതി എര്‍റ്റിഗയ്ക്ക് ഏറ്റുമുട്ടേണ്ടി വരിക. 10 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ നിന്ന് വില തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. സൂചനകള്‍ പ്രകാരം പത്ത് ലക്ഷത്തില്‍ താഴെയായി എം പി വി ഇരിപ്പിടം കണ്ടെത്താനിടയുണ്ട്. കടുത്ത വിപണിമത്സരത്തില്‍ പിടിച്ചുനില്‍ക്കാല്‍ വിലയിലെ നയപരമായ ഇടപെടല്‍ പ്രധാനമാണ്.


Click it and Unblock the Notifications








