മാരുതി സമരം വിപണിക്ക് ദോഷം: സിയാം

Strike
മാരുതി മനെസര്‍ പ്ലാന്‍റിലെ നടപ്പ് സാഹചര്യം ആഭ്യന്തര വിപണിയിലെ വില്‍പനയെ ബാധിച്ചെക്കാമെന്ന് സിയാം (സൊസൈറ്റി ധഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്സ്). പൊതുവില്‍ മാന്ദ്യം അനുഭവപ്പെടുന്ന വിപണിയില്‍ മാരുതി പ്ലാന്‍റില്‍ നടക്കുന്ന സമരം ദോഷം ചെയ്യും. തൊഴിലാലിസമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാരുതി പ്ലാന്‍റ് കഴിഞ്ഞ ദിവസമാണ് ഭാഗികമായി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.

മാന്ദ്യകാലത്തെ തൊഴിലാളി സമരങ്ങള്‍ നേരിടുന്നതിനായുള്ള തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് സിയാം കുറ്റപ്പെടുത്തി. സ്ഥിര ജീവനക്കാര്‍ നടത്തുന്ന സമരങ്ങള്‍ നേരിടാന്‍ മാരുതി പ്രയാസപ്പെടുന്നത് സംഘടന ചൂണ്ടിക്കാട്ടി.

രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണി കഴിഞ്ഞ മൂന്നുമാസമായി കൊടിയ മാന്ദ്യത്തിന്‍റെ പിടിയിലാണ്. ഉയര്‍ന്ന പലിശ നിരക്ക് കാരണം കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാവത്തത് സിയാമിനെ കുണ്ഠിതപ്പെടുത്തുന്നുണ്ട്. മുപ്പത് മാസം തുടര്‍ച്ചയായി വളര്‍ച്ച പ്രകടിപ്പിച്ച വിപണി പെട്ടെന്നാണ് താഴോട്ട് പോകാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ നയങ്ങളാണ് ഇതിന് കാരണം.

തൊഴിലാളികളെ നല്ലനടപ്പ് കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും പ്രസ്തുത കരാര്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പുറത്താക്കുകയും ചെയ്ത നടപടിയാണ് മാരുതിയില്‍ വീണ്ടും സമരം തുടങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്.

More from DriveSpark

Article Published On: Saturday, September 3, 2011, 12:18 [IST]
English summary
The Society of Indian Automobile Manufacturers (SIAM) today said the ongoing stand-off between Maruti Suzuki's management and workers at the Manesar plant was likely to impact the domestic passenger car segment, which had already been witnessing a slowdown, if the dispute prolonged.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X