ഒരു കോടിയുടെ തിളക്കത്തില്‍ മാരുതി

സാധാരണക്കാര്‍ക്കായി കാര്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് 1983ലാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. 1983 ഡിസംബറില്‍ ആദ്യ കാറായ മാരുതി 800 ഉപയോക്താവിനു കൈമാറിയ മാരുതി 1994ല്‍ പത്തു ലക്ഷം കാറുകള്‍ തികച്ചു.
ആദ്യ കാര്‍ പുറത്തിറങ്ങി 22 വര്‍ഷത്തിനു ശേഷം 2005 ഏപ്രിലില്‍ ഇത് 50 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 30 ലക്ഷം കാറുകള്‍ നിര്‍മിച്ചു. ഓമ്‌നി, 800 എന്നീ മോഡലുകളുമായി തുടക്കം കുറിച്ച കമ്പനിക്ക് ഇപ്പോള്‍ 16 മോഡലുകളുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയിലെ 45 ശതമാനം വിഹിതവും ഇന്ന് മാരുതിയുടെ കൈവശമാണ്.
ചരിത്ര നേട്ടമാണ് മാരുതി കൈവരിച്ചതെന്ന് കമ്പനി സിഇഒയും മാനെജിങ് ഡയറക്റ്ററുമായ ഷിന്‍സോ നകാനിഷി പറഞ്ഞു. ജപ്പാനിലെ സുനാമിയുടെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികള്‍ വേണ്ടെന്ന് മാരുതി സുസുക്കി തീരുമാനിച്ചത്.
ടൊയോട്ട, ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, ഫോക്‌സ് വാഗണ്‍, റെനോ, ഹോണ്ട എന്നീ കമ്പനികളാണു മാരുതിക്കു മുന്‍പ് ഈ നേട്ടം കൈവരിച്ച മറ്റു കമ്പനികള്‍.


Click it and Unblock the Notifications