എക്സ് യു വി500 ബുക്കിംഗ് ഉടന്‍!!

Mahindra XUV500
മഹീന്ദ്രയുടെ ആഗോള എസ് യു വിയായ എക്സ് യു വി500 വിപണിയില്‍ വന്‍ ഹിറ്റാണ്. എസ് യു വി മേഖലയില്‍ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള വിശ്വാസ്യതയും പുതിയ വാഹനത്തിന്‍റെ ആഗോള നിലവാരമുള്ള നിര്‍മിതിയുമെല്ലാം ചേര്‍ന്നാണ് എക്സ് യു വിയെ വിപണിയില്‍ പ്രയതാരമാക്കി മാറ്റിയത്. ഇക്കാരത്താല്‍ ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ മറ്റ് എസ് യു വി മോഡലുകളെ അസൂയപ്പെടുത്തും വിധമുള്ള ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ ബുക്കിംങ് 8000 കടന്നത് മഹീന്ദ്രയെയും അത്ഭുതപ്പെടുത്തി.

ഇക്കാരണത്താലാണ് ഇടയ്ക്കുവെച്ച് എക്സ് യു വിയുടെ ബുക്കിംഗ് നിറുത്തിവെക്കേണ്ടി വന്നത്. ബുക്കിംഗ് കണ്ടമാനം സ്വീകരിച്ച് ഉപഭോക്താക്കളെ കാത്തിരിത്തുന്ന തരം 'മാരുതി എടപാടി'ല്‍ മഹീന്ദ്രയ്ക്ക് താല്‍പര്യമില്ല.

എന്തായാലും നിറുത്തി വെച്ച ബുക്കിംഗ് പുനരാരംഭിക്കാന്‍ മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നു. അടുത്ത വര്‍ഷം ആദ്യ മാസത്തില്‍ തന്നെ ബുക്കിംഗ് പുനരാരംഭിക്കും.

മഹീന്ദ്രയുടെ ഛക്കനിലുള്ള പ്ലാന്‍റില്‍ ഉല്‍പാദനം കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്.

എക്സ് യു വിക്ക് ആദ്യഘട്ടത്തില്‍ ലഭിച്ച വിപണി പ്രതികരണം തുടര്‍ന്നും ലഭിക്കുമെന്നു തന്നെയാണ് കരുതേണ്ടത്.

More from DriveSpark

Article Published On: Sunday, December 4, 2011, 11:26 [IST]
English summary
Mahindra has announced that it will soon re-open bookings of the XUV 500. Bookings are expected to open in January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X