ജപ്പാന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ‍് ലീഫിന്

മികച്ച പാരിസ്ഥിതിക സൗഹാര്‍ദ്ദം ഉറപ്പുവരുത്തുന്ന തരത്തില്‍ ഉയര്‍ന്ന സാങ്കേതികതകളാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒട്ടും കരിമ്പുക പുറന്തളളല്‍ ഇല്ല ഈ വാഹനത്തിന്. ലിതിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം അവസാനം വിപണിയില്‍ ലോഞ്ച് ചെയ്തതിനു ശേഷം 20,000ത്തിലധികം യൂണിറ്റ് വിറ്റുപോയിട്ടുണ്ട്. സ്മാര്‍ട് ഫോണ്‍ വഴി കാറിനെ നിയന്ത്രിക്കാമെന്ന സവിശേഷതയും ലീഫിനുണ്ട്.
ഡിസംബര്‍ 11 വരെയാണ് മോട്ടോര്‍ ഷോ നടക്കുക. 12 രാഷ്ട്രങ്ങളില്‍ നിന്നായി 179 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
കരിമ്പുക നിര്‍ഗ്ഗമനം കുറയ്ക്കുന്നതിനായി ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന ചെലവ് കൂടുതല്‍ ലീഫിനുണ്ട്. എന്നിരിക്കിലും വിപണി വിജയത്തിന് അതൊരു തടസ്സമല്ല എന്ന വ്യക്തമായ സൂചനയാണ് ലീഫിന്‍റെ വില്‍പനക്കണക്കുകള്‍ നല്‍കുന്നത്.
ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനായി നിസ്സാനും റിനോയും പങ്കുകൃഷി നടത്തുന്നുണ്ട്.


Click it and Unblock the Notifications








