ഫിയസ്റ്റയ്ക്ക് 1.25 ലക്ഷം കിഴിവ്!

Ford Fiesta
ഫോര്‍ഡ് ഫിയസ്റ്റ ഗുണങ്ങളേഴും തികഞ്ഞ വാഹനം തന്നെ. ഫിയസ്റ്റ് പ്ലാറ്റ്ഫോം ഗ്ലോബല്‍ ആണ്. അതായത് ലോകത്തെമ്പാടും വിവിധ വിപണികളില്‍ വിവിധ മോഡലുകള്‍ സമാനമായ പ്ലാറ്റ്ഫോമില്‍ ഇറക്കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ചതാണ് ഈ പ്ലാറ്റ്ഫോം. പക്ഷെ ഇന്ത്യല്‍ കാറിന്‍റെ പ്രകടനം വളരെ മികച്ചതല്ല. വിപണിയിലെ മാന്ദ്യം കൂടി ചേര്‍ന്നപ്പോള്‍ ശരിക്കും അടിപ്പെട്ടു ഫിയസ്റ്റ എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഈ മാതിരി പ്രശ്നങ്ങളെയെല്ലാം മറികടക്കാന്‍ ഫിയസ്റ്റ ചില ടിപ്പണികളൊക്കെ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചൊന്നുമില്ല, മറ്റ് കാര്‍ നിര്‍മാതാക്കള്‍ സ്വീകരിക്കുന്ന അതേ ഡിസ്കൗണ്ട് തന്ത്രം. 75,000 രൂപയായിരുന്നു ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. ഈ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഏതാണ്ട് ഒരു മാസം പിന്നിടുമ്പോള്‍ ഇതാവരുന്നു ഒരു അനൗദ്യോഗികന്‍! ഫിയസ്റ്റയ്ക്ക് 1.25 ലക്ഷം കിഴിവ് എന്നതാണ് പുതിയ വാര്‍ത്ത. ഇത് പക്ഷെ ഫോര്‍ഡ് നേരിട്ട് നല്‍കുന്നതല്ല, ഡീലര്‍മാര്‍ നല്‍കുന്ന കിഴിവാണ്. ഇതില്‍ ചില വ്യത്യാസങ്ങള്‍ ഡീലര്‍ഷിപ്പിന് അനുസൃതമായി കണ്ടേക്കും എന്നുമോര്‍ക്കുക.

മിഡ്‍ലെവല്‍ സെഡാന്‍ വിപണിയില്‍ ഫിയസ്റ്റയുടെ വില വരുത്തി വെച്ച വിനയെക്കുറിച്ച് കമ്പനിക്ക് ബോധ്യം വന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഫിയസ്റ്റയുടെ വില 8.23 ലക്ഷത്തിനും 9.42 ലക്ഷത്തിനും ഇടയിലാണ് വരുന്നത്. സണ്ണിയടക്കമുള്ള മിഡ്‍ലെവല്‍ പുതുമുഖങ്ങള്‍ കൂടുതല്‍ കൈയിലൊതുങ്ങുന്ന തരത്തിലുള്ള വിലയിടല്‍ വഴി വിപണിയെ ആകര്‍ഷിക്കുന്നുണ്ട്.

ഈ ഡിസ്കൗണ്ട് ഫിയസ്റ്റയുടെ പെട്രോള്‍ പതിപ്പുകള്‍ക്ക് മാത്രമേയുള്ളൂ എന്നും ഓര്‍ത്തുവെക്കുക.

More from DriveSpark

Article Published On: Monday, December 5, 2011, 17:59 [IST]
English summary
The Ford Fiesta has an official discount of Rs.75,000 while unofficial reports say Ford dealers are actually offering a discount totalling Rs.1.25 lakhs. This is possibly the best time to by the Fiesta.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X