ടാറ്റ നാനോ കരുത്ത് തെളിയിക്കുന്നു

വര്‍ഷത്തില്‍ 20,000 കാറുകള്‍ വിറ്റഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നാനോ കച്ചോടം തുടങ്ങിയിരുന്നത്. എന്നാല്‍ പ്രസ്തുത ഉദ്ദേശ്യം നടപ്പാക്കാനാവില്ല എന്ന് അധികം വൈകാതെ തന്നെ ടാറ്റയ്ക്ക് ബോധ്യപ്പെട്ടു. 'ചീപ്പ് കാര്‍' എന്നത് ഒരു തരം ചീത്തപ്പേരായി വിപണിയില്‍ മാറുകയായിരുന്നു. കൂടാതെ ഇടയ്ക്കിടെയുണ്ടായ തീപ്പിടിത്തങ്ങളും കാറിന്‍റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളുയര്‍ത്തി.
കഴിഞ്ഞ മാസം തന്നെയാണ് നാനോയുടെ പുതുക്കിയ മോഡല്‍ വിപണിയിലെത്തിയത്. ഈ മോഡല്‍ മുന്‍ മോഡലിനുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം തീര്‍ത്ത ഒന്നാണെന്ന് ടാറ്റ വ്യക്തമാക്കുന്നു. ചില ആകര്‍ഷകമായ ഓഫറുകളും ടാറ്റ നല്‍കി വരുന്നുണ്ട്. 60,000 കിമി വാറന്‍റിയിലാണ് നാനോ ഇപ്പോള്‍ വിറ്റഴിക്കുന്നത്.


Click it and Unblock the Notifications








