സിംഗൂര്‍: സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് ടാറ്റ

പ്ലാന്റ് മുഖാന്തരം ഉണ്ടാകേണ്ടിയിരുന്ന സാമൂഹിക-സാമ്പത്തിക വളര്‍ച്ച ഉണ്ടാകുകയോ പ്രദേശത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണഫലങ്ങള്‍ ലഭിക്കുകയോ ചെയ്തില്ലെന്ന ആരോപണവുമുണ്ട്. എന്നാല്‍ പ്ലാന്റ് തുടങ്ങാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് ബില്‍ നിശ്ശബ്ദത പാലിക്കുകയാണെന്ന് ടാറ്റ ഇറക്കിയ പത്രപ്രസ്താവന കുറ്റപ്പെടുത്തി.
ടാറ്റയും അനുബന്ധസ്ഥാപനങ്ങളും ചേര്‍ന്ന് നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ പ്രസ്തുത ഭൂമിയില്‍ മാത്രമായി നടത്തിയിട്ടുണ്ട്. കമ്പനിയുടെ നിരവധി സ്ഥാവരജംഗമങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. അങ്ങേയറ്റത്തെ അപകടകരമായ സാമൂഹിക പരിതസ്ഥിതിയില്‍ പ്ലാന്റ് നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നപ്പോളാണ് പ്രവര്‍ത്തനം നിറുത്തുവാനും പിന്നീട് മറ്റൊരിടത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കാനും തീരുമാനമെടുത്തത്.
ജീവനക്കാര്‍ക്ക് ജീവാപായമുള്‍പ്പെടെയുള്ള അപകടങ്ങള്‍ വരുമെന്ന സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞിരുന്നു. പ്ലാന്റിനും നാശനഷ്ടങ്ങള്‍ വരുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
സിംഗൂരില്‍ 1800 കോടിയുടെ നിക്ഷേപം നടത്തിയതായി ടാറ്റ പറയുന്നു. ഭൂമിയില്‍ ടാറ്റയ്ക്ക് ഇപ്പോഴും കെട്ടിടങ്ങളും ഷെഡ്ഡുകളും ഉണ്ട്.
സര്‍ക്കാര്‍ പാസ്സാക്കിയ ബില്‍ വ്യക്തമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ടാറ്റ വ്യക്തമാക്കി.


Click it and Unblock the Notifications








