ഹോണ്ട സിറ്റി വില 66,000 കുറച്ചു

honda city
ഹോണ്ടയുടെ ജനകീയ മോഡലായ ഹോണ്ട സിറ്റിയുടെ വില 66,000 കണ്ട് കുറച്ചു. ഇന്ത്യയില്‍ ഹോണ്ടയുടെ ഏറ്റവുമധികം വിറ്റുപോകുന്ന സെഡാന്‍ മോഡലാണ് സിറ്റി.

ജൂണ്‍ 14 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. 44,000-ത്തിനും 66,000-ത്തിനും ഇടയിലായി കിഴിവ് ഉപഭോക്താവിന് ലഭിക്കും.

സിറ്റിക്ക് ഡീസല്‍ വേരിയന്റില്ലാത്തതാണ് ഇത്തരമൊരു നടപടിക്ക് ഹോണ്ടെയെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ എല്ലാത്തരം കാറുകളുടെയും ഡീസല്‍ വേരിയന്റിന് ഡിമാന്‍ഡ് ഏറുകയാണ്. പെട്രോള്‍ വിലവര്‍ധന തന്നെ കാരണം.

സാമ്പത്തിക രംഗത്ത് റിസര്‍വ്വ് ബാങ്ക് നടത്തിയ ചില ഇടപെടലുകള്‍ ബാങ്ക് വായ്പ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. പലിശ നിരക്കിലും കാര്യമായ മാറ്റം സംഭവിച്ചു. ഇതെല്ലാം ഹോണ്ടയുടെ പുതിയ തീരുമാനത്തിനു പിന്നിലുണ്ടെന്ന് അറിയുന്നത്.

ഡീസല്‍ മോഡലിനായി എട്ടും പത്തും മാസം വരെ ബുക്കുചെയ്ത് കാത്തിരിക്കാനും ഉപഭോക്താക്കള്‍ തയ്യാറാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ അടിയന്തിര നടപടിയായി ചംയാവുന്നതാണ് ഹോണ്ട ഇപ്പോള്‍ ചെയതിരിക്കുന്നത്.

സിറ്റിയുടെ എതിരാളികള്‍ക്കെല്ലാം ഡീസല്‍ വേരിയന്റുകളുണ്ട്. ഫോക്‌സ്‌വാഗന്‍ വെന്റോ, എസ് എക്‌സ് 4, ഡിസൈര്‍, വെര്‍ണ, ഫിയസ്റ്റ എന്നിവയ്‌ക്കെല്ലാം ഡീസല്‍-പെട്രോള്‍ മോഡലുകളുണ്ട്.

ഹോണ്ട സിറ്റിയുടെ വില ഇനിമുതല്‍ 7.49 ലക്ഷം രൂപ(എക്‌സ് ഷോറൂം വില)യായിരിക്കുമെന്ന് കമ്പനിയുടെ വില്‍പന വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ജഞാനേശ്വര്‍ സെന്‍ അറിയിച്ചു.

More from DriveSpark

Article Published On: Wednesday, June 15, 2011, 11:02 [IST]
English summary
honda motors officially announced to slash the car prices by rs. 66,000 of its top selling sedan model honda city
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X