സ്‌കോഡയുടെ മണ്‍സൂണ്‍ ക്യാമ്പ് തുടങ്ങി

wiper
മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ തങ്ങളുടെ വാഹനങ്ങളെ സജ്ജമാക്കുന്നതിനായി സ്‌കോഡ ഇന്ത്യ ചെക്കപ്പ് ക്യാമ്പുകള്‍ നടത്തുന്നു. രാജ്യത്തെ എല്ലാ സ്‌കോഡ സര്‍വ്വീസ് സെന്ററുകളിലും ചെക്കപ്പ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ജൂണ്‍ 15 മുതല്‍ 30 വരെയാണ് ചെക്കപ്പ് നടക്കുക. തമിഴ്‌നാട്ടിലെ ഔട്ട്‌ലെറ്റുകളില്‍ ആഗസ്റ്റ് 15 മുതല്‍ 30 വരെ പരിപാടി നടക്കും.

സ്‌കോഡ ഉപഭോക്താക്കളുടെ സംതൃപ്തി വളര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരം ക്യാമ്പുകള്‍ തങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സ്‌കോഡ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ തോമസ് കൗള്‍ പറഞ്ഞു. മെയിന്റനന്‍സ് ക്യാമ്പുകള്‍ ഇടക്കിടെ തങ്ങള്‍ സംഘടിപ്പിക്കാറുള്ളതായും അദ്ദേഹം അറിയിച്ചു.

ചെക്കപ്പ് ക്യാമ്പില്‍ മണ്‍സൂണ്‍ കാല പരിചരണത്തെക്കുറിച്ച് വാഹന ഉപയോക്താവിന് ബോധവല്‍ക്കരണം നല്‍കാനും പരിപാടിയുണ്ട്. ഫില്‍ട്ടര്‍ ക്ലീനിംഗ്, ടയര്‍ ചെക്കിംഗ്, വീല്‍ അലൈന്‍മെന്റ്, ബ്രേക്ക് പാഡ് ചെക്കിംഗ്, വൈപ്പറുകള്‍, ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക.

More from DriveSpark

Article Published On: Wednesday, June 15, 2011, 15:12 [IST]
English summary
skoda india launched their pre-monsoon checkup camps for their customers in india. in order to prepare their cars for the monsoon showers, skoda india will provide a 30 point thorough checkup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X