മാരുതി സമരം: വിപണിയില്‍ കാത്തിരിപ്പ്

അഞ്ച് മാസമാണ് ഡീസല്‍ മോഡലിനായുള്ള ഇപ്പോഴത്തെ കാത്തിരിപ്പിന്റെ കാലയളവ്. മുന്‍പിത് നാലായിരുന്നു. പെട്രോള്‍ വേരിയന്റിന് മൂന്നു മാസം വരെ കാത്തിരിക്കേണ്ടി വരും.
മാരുതി സുസുക്കിയുടെ ഡീസല്‍ മോഡലുകള്‍ക്കായുള്ള കാത്തിരിപ്പിന്റെ കാലം കൂടുന്നതിന്റെ കാരണം വിപണിയിലെ ഡിമാന്‍ഡ് കൂടിയതല്ല. ആവശ്യത്തിന് സപ്ലെ ഇല്ലാത്തതാണ്. ഹരിയാനയിലെ മനെസര്‍ പ്ലാന്റില്‍ തൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് 12 ദിവസമായി. പിടിച്ചപിടി വിടാതെ കമ്പനിയും അങ്ങനെയെങ്കില്‍ അതൊന്ന് കാണണമെന്ന് തൊഴിലാളികളും തീരുമാനിച്ചതോടെ പ്രശ്‌നം കീറാമുട്ടിയായി തീര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 10,200 യൂണിറ്റുകളുടെ ഉല്‍പാദന നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. സാമ്പത്തിക നഷ്ടം 510 കോടിയും. മാരുതി സുസുക്കി സ്വിഫ്റ്റ്, എ-സ്റ്റാര്‍ എന്നീ കോംപാക്ട് കാറുകളും ഡിസൈര്‍, എസ് എക്‌സ്4 എന്നീ സെഡാനുകളുമാണ് മനെസറില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരുന്നത്.


Click it and Unblock the Notifications








