ബിഎംഡബ്ലിയു എം5 അഥവാ കുപിതനായ കാട്ടുപോത്ത്

BMW M5
കുപിതനായ ഒരു കാട്ടുപോത്ത് എന്ന് ബി എം ഡബ്ലിയു എം5-നെ വിളിച്ചാല്‍ തെറ്റാകുമോ? അവനെ കണ്ടവരാരും അത് തെറ്റെന്നു പറയില്ല. എം5 2012 എഡിഷനുവേണ്ടി ഡിസൈനര്‍മാര്‍ മനസ്സില്‍ക്കണ്ട് വരച്ചെടുത്തത് കൂടുതല്‍ രോഷാകുലനായ ഒരു സെഡാന്‍ തന്നെയാണെന്ന് ഉറപ്പ്.

2012 എം5 എന്ന പ്രഭുകുമാരന്റെയുള്ളില്‍ അതിശയങ്ങള്‍ നിറച്ചു വെച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീലിലെ രണ്ട് ബട്ടണുകള്‍ അമര്‍ത്തുക വഴി എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ രീതി, സസ്‌പെന്‍ഷന്‍ എന്നിവ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഉയര്‍ന്ന നിലവാരമുള്ള തുകല്‍ സ്‌പോര്‍ട്ട് സീറ്റുകള്‍. വഴിയാത്രക്കാരെ തിരിച്ചറിഞ്ഞ് പെരുമാറാന്‍ പെഡസ്ട്രിയന്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിയുണ്ട്. ചുറ്റും കണ്ണെത്തുന്ന കാമറകള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയും ഉള്ളില്‍ ഒരുക്കിയിരിക്കുന്നു.

എട്ട് സിലിണ്ടറിന്റെ 4.4ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഈ കാട്ടുപോത്തിനുള്ളത്. 560 കുതിരശേഷിയും 680 എന്ന അന്തംവിട്ട ടോര്‍ക്കും. സെവന്‍ സ്പീഡ് എ-ഡബിള്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ നിങ്ങളെ വെറും 4.4 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത പുല്‍കാന്‍ സഹായിക്കുന്നു.

കംഫര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന തരത്തില്‍ ഇലക്ടോണിക് നിയന്ത്രണമുള്ള ഡാമ്പറുകള്‍ ഒരുക്കിയിട്ടുണ്ട്. വേഗതയ്ക്കനുസരിച്ച് സ്റ്റിയറിംഗിനെ സ്വയം സജ്ജീകരിക്കുവാന്‍ സഹായിക്കുന്ന സെര്‍വോട്രോണിക് സ്റ്റിയറിംഗ് സിസ്റ്റം, ഉയര്‍ന്ന പ്രകടനശേഷിയുള്ള കോമ്പൗണ്ട് ബ്രേക്കുകള്‍ തുടങ്ങി നിരവധി സവിശേഷതകള്‍.

More from DriveSpark

Article Published On: Thursday, June 16, 2011, 16:23 [IST]
English summary
bmw has officially unveiled the 2012 edition of their power packed m5
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X