2012- ചെറുകാറുകളുടെ വര്‍ഷകാലം

hyundai
ഇന്ധനക്ഷമതയുള്ള ചെറുകാറുകളാണ് ഇനി ഇന്ത്യന്‍ നിരത്തുകളിലെ രാജാക്കന്മാര്‍. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം ചെറു ഹാച്ച്ബാക്കുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണെന്നാണ് പുതിയ വാര്‍ത്ത. ഇവയുടെ വിലനിലവാരം 2 ലക്ഷത്തിനും 3.5 ലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് മനസ്സിലാക്കണം. കുറച്ചുകൂടി ഇന്ത്യന്‍ രീതിയില്‍ പറഞ്ഞാല്‍ ടാറ്റ നാനോയ്ക്കും മാരുതി സുസുക്കി വഗണ്‍ആറിനും ഇടയ്ക്ക്.

ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, റിനോ, ഫോക്‌സ്‌വാഗണിന്റെ സ്‌കോഡ തുടങ്ങിയ കമ്പനികള്‍ ഇതിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു.

ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായിയുടെ സബ്‌സിഡിയറിയായ ഹ്യൂണ്ടായ് ഇന്ത്യ 2012-ന്റെ ആദ്യ പകുതിയില്‍ തന്നെ തങ്ങളുടെ ചെറുകാര്‍ മോഡല്‍ രംഗത്തിറക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. നാനോ പോലെ വളരെ വിലക്കുറവുള്ള മോഡലായിരിക്കില്ല തങ്ങളുടേതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ വിലയുള്ള കാറുകളുടെ വിപണിയില്‍ മികച്ച മത്സരം കാഴ്ചവെയ്ക്കാന്‍ പോരുന്നതായിരിക്കും കാറിന്റെ വില.

റിനോ അടുത്ത വര്‍ഷം വിപണിയില്‍ രണ്ട് ചെറുകാറുകള്‍ ഇറക്കുമെന്നാണ് സൂചന. രണ്ടും മിനി ഹാച്ച്ബാക്ക് ആയിരിക്കും.

നാനോയ്ക്കും ഇന്‍ഡികയ്ക്കും ഇടയില്‍ അനുഭവപ്പെടുന്ന ഏകാന്തത നികത്താനാണ് ടാറ്റ അടുത്ത വര്‍ഷം ശ്രമിക്കുക. ഡോള്‍ഫിന്‍ എന്ന പേരില്‍ കാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പേര് താല്‍ക്കാലികമാണെന്നാണ് അറിവ്. ചിലപ്പോള്‍ അതുതന്നെ ഉറപ്പിക്കാനും മതി.

ജനറല്‍ മോട്ടോഴ്‌സും സ്‌കോഡയും അവരുടെ ഏറ്റവും വിലകുറഞ്ഞ കാറുകള്‍ നിര്‍മ്മിക്കുന്ന തിരക്കില്‍ തന്നെയാണ്. കൂടാതെ നിസ്സാനും അശോക് ലെയ്‌ലാന്‍ഡും ചേര്‍ന്നുള്ള ചില ചെറുകാര്‍ പദ്ധതികളും പുരോഗമിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, June 16, 2011, 10:41 [IST]
English summary
in a clear sign of the growing preference for small leading companies have lined up a slew of mini hatchbacks that are set to hit the roads in the next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X