കൂടുതല്‍ കരുത്തും സൗന്ദര്യവുമായി ആള്‍ട്ടിസ്

corrola
ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെ പുതിയ മുഖം വിപണിയിലെത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി വിപണിയിലുള്ള ആള്‍ട്ടിസ് തന്റെ നിരയിലുള്ള സെഡാന്‍ കാറുകളില്‍ മുഖ്യധാരയില്‍ നില്‍ക്കുന്നു. മുഖം മിനുക്കലിലൂടെ കൂടുതല്‍ ആഢംബരവും കരുത്തും നേടിയിട്ടാണ് ആള്‍ട്ടിസ് എത്തുന്നത്.

പുതിയ ആള്‍ട്ടിസിന് ഡീസല്‍-പെട്രോള്‍ വേരിയന്റുകള്‍ ഉണ്ട്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് വേരിയന്റുകളും സ്വന്തമായ രൂപഭാവങ്ങള്‍ നേടിയിട്ടുണ്ട്. ഹെഡ്‌ലാമ്പ് പുനര്‍രൂപകല്‍പന ചെയ്തിരിക്കുന്നു. ഗ്രില്ലിലും മാറ്റം വന്നിട്ടുണ്ട്.

എന്‍ജിന്‍ സിസി കൂട്ടിയിട്ടുണ്ട് പുതിയ ആള്‍ട്ടിസ്സില്‍. 1798 ക്യൂബിക് കപ്പാസിറ്റിയാണ് എന്‍ജിന് നല്‍കിയിരിക്കുന്നത്. ടൊയോട്ടയുടെ തനത് സാങ്കേതികതയായ ഡ്യൂവല്‍ വിവിടി-ഐ സംവിധാനമാണ് എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 6400 ആര്‍ പി എമ്മില്‍ 140 കുതിരകളുടെ ശേഷി എന്‍ജിന് നല്‍കുന്നു. 173 എന്‍ എം ടോര്‍ക്കും ലഭിക്കും. വിവിടി-ഐ സാങ്കേതികതയിലൂടെ കൂടുതല്‍ ഇന്ധലക്ഷമത കൈവരിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്.

രണ്ട് ഗിയര്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ് അവതരിപ്പിക്കുന്നുണ്ട് ടൊയോട്ട. സിക്‌സ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും സെവന്‍ സ്പീഡ് സിവിടി-ഐ ട്രാന്‍സ്മിഷനും. രണ്ടാമത്തെ ഓപ്ഷന്‍ ഉയര്‍ന്ന പെട്രോള്‍ മോഡലുകള്‍ക്ക് മാത്രമാണ് ലഭിക്കുക. മുമ്പ് പെട്രോള്‍ പതിപ്പികളില്‍ 5 സപീഡ് മാന്വല്‍ ഷിഫ്റ്റ് മാത്രമാണ് ലഭ്യമായിരുന്നത്.

പെട്രോള്‍ കാറിന് 15.22 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്. ഡീസലിന് 21.45-ഉം.

More from DriveSpark

Article Published On: Thursday, June 16, 2011, 15:13 [IST]
English summary
the facelifted version of the new corolla altis launched today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X