ഫെലിസിക എന്ന ചെക് സുന്ദരി

Skoda Yeti
സ്‌കോഡയുടെ ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ചയ്ക്ക് രാസത്വരകമായത് ഒക്ടേവിയയാണ്. ഒക്ടേവിയന്‍ സൗന്ദര്യം ലോറ എന്ന പേരില്‍ ഇന്ത്യന്‍ മനസ്സിനെ പിടിച്ചു കുലുക്കിയപ്പോള്‍ വിപണി മത്സരത്തിന്റെ കടിഞ്ഞാണ്‍ സ്‌കോഡയുടെ കൈകളില്‍ അമര്‍ന്നു. പക്ഷെ വിപണിയില്‍ നിന്ന് ഈയിടെ കേട്ട വാര്‍ത്തകള്‍ ലോറയ്ക്ക് അനുകൂലമല്ല. ചില പുതുക്കലുകള്‍ക്ക് ലോറ തയ്യാറായേ മതിയാവൂ എന്നാണ് വിദഗ്ധരുടെ മതം.

എന്നാല്‍ സ്‌കോഡയുടെ മനസ്സിലിരിപ്പ് മറ്റൊന്നാണ്. ലോറയെ പുതുക്കുന്നത് തല്‍ക്കാലം മാറ്റിവെച്ച് ഒരു പകരക്കാരിയെ രംഗത്തിറക്കുക. ഒരു സെഡാന്‍ കാറാണ് ഇന്ത്യയ്ക്കായി സ്‌കോഡ കണ്ടുവെച്ചിരിക്കുന്നത്. പേര് റാപിഡ്.

സ്‌കോഡ ഫാബിയയ്ക്കും ലോറയ്ക്കും ഇടയില്‍ ഒരു വിടവുള്ളത് നികത്തുക എന്നതിനാണ് കമ്പനി പ്രാധാന്യം കല്‍പ്പിക്കുന്നത്. ഇത്തരം വിടവുകളിലാണത്രെ ഇന്ത്യന്‍ വിപണി ഇന്ന് തങ്ങി നില്‍ക്കുന്നത്!

പക്ഷെ റാപിഡ് എന്ന പേരിലായിരിക്കില്ല ഇന്ത്യന്‍ വിപണിയില്‍ പുതിയ സെഡാന്‍ അറിയപ്പെടുക. ഒക്ടേവിയ എന്നത് ലോറ ആയതുപോലെ റാപിഡ്, ഫെലിസിക എന്ന് വിളിക്കപ്പെടും.

ഫാബിയയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ഫെലിസിക നിലപാടുറപ്പിക്കുക. സെഡാന്‍ കാറിന്റെ അളവുതൂക്കങ്ങള്‍ക്ക് അനുസൃതമായ ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കും എന്നു മാത്രം. ഫാബിയയെക്കാള്‍ കൂടിയ വീല്‍ബേസ് ഫെലിസികയ്ക്ക് ഉണ്ടായിരിക്കും. ഫാബിയയില്‍ നിന്ന് ഇനിയും ചില കടം കൊള്ളലുകള്‍ ഉണ്ടായിരിക്കുമെന്നും അറിയുന്നു.

ഇന്റീരയറില്‍ ചില കടംകൊള്ളലുകള്‍ ഉണ്ടാകാമെങ്കിലും പുറത്തെ ഡിസൈന്‍ പൂര്‍ണമായും വ്യത്യസ്തമായിരിക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്‌കോഡയുടെ സ്റ്റാന്‍ഡേര്‍ഡ് ഗ്രില്‍ തന്നെയായിരിക്കും ഫെലിസികയിലും ഉപയോഗിക്കുക. ഇങ്ങനെ ചില ഘടകങ്ങള്‍ പുറത്തെ ഡിസൈനിലും തുടരും. കുറെക്കൂടി വലിയ ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയും പ്രതീക്ഷിക്കാം. ഇത്തിരി സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന വിധത്തില്‍ കുറച്ച് വലിപ്പത്തിലായിരിക്കും സ്‌പോയ്‌ലറുകള്‍ ക്രമീകരിക്കുക.


പുതിയ കാറിന് പെട്രോള്‍-ഡീസല്‍ വേരിയന്റുകള്‍ ഉണ്ടായിരിക്കും. 1.6 ലിറ്റര്‍ എല്‍ജിനാണ് പ്രതീക്ഷിക്കപ്പെടുന്നത്. 5 മാന്വല്‍ ഗിയര്‍ ട്രാന്‍സ്മിഷനൊപ്പം ഒരു ഓട്ടോമാറ്റിക് പതിപ്പുകൂടി പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, June 16, 2011, 12:19 [IST]
English summary
skoda is now preparing a new sedan which will serve as the replacement of the octavia and will be sold in emerging markets like india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X