ട്രയംഫ് പ്രഭു ഇന്ത്യയിലേക്ക്?

Speedmaster
പ്രായത്തിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളിനെക്കാള്‍ ഒരു വര്‍ഷം ഇളയതാണ് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ്. ഹാര്‍ലി ഡേവിസണിനെക്കാള്‍ ഒരു വയസ്സ് കൂടുതലും.

മൂന്നുപേരും ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധകാലത്ത് 'ട്രസ്റ്റി ട്രയംഫ്' എന്നാണ് ട്രയംഫ് അറിയപ്പെട്ടത്. നീണ്ടകാലത്തെ യുദ്ധങ്ങളുടെയും പലായനങ്ങളുടെയും അനുഭവം ട്രയംഫിന് നല്‍കുന്നത് ഒരു പരുക്കന്‍ സൗന്ദര്യമാണ്.

പഴയ കോളനിരാഷ്ടത്തിന്റെ വിപണി പ്രതാപത്തിന്റെ പങ്കുപറ്റാന്‍ ഇന്ത്യയിലേക്ക് കപ്പല്‍ കയറാന്‍ ഒരുങ്ങുന്നു എന്നതാണ് ട്രയംഫിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്തമാസം തന്നെ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. തുടക്കത്തില്‍ സിബിയു മാര്‍ഗ്ഗമായിരിക്കും ഇന്ത്യയില്‍ ബൈക്കുകള്‍ എത്തുക.

ഇന്ത്യയില്‍ത്തന്നെ നിര്‍മ്മാണം തുടങ്ങുന്നതിന് ചില കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായി കേള്‍ക്കുന്നുണ്ട്. പൂര്‍ണമായും വിദേശത്ത് അസംബ്ള്‍ ചെയ്ത് ഇറക്കുമതി നടത്തുമ്പോള്‍ നികുതിവ്യവസ്ഥയുടെ കഠിനത മൂലം ബൈക്കുകളുടെ വില 110 ശതമാനത്തോളം ഉയരും എന്നതാണ് വാഹനപ്രേമികളെ പ്രയാസത്തിലാഴ്ത്തുന്നത്.

ഏതെല്ലാം ട്രയംഫുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നതാണ് അവശേഷിക്കുന്ന ചോദ്യം. ട്രയംഫ് അമേരിക്ക, സ്പീഡ് മാസ്റ്റര്‍, സ്പീഡ് ട്രിപ്പിള്‍ എന്നിവയായിരിക്കും എന്ന് ചില അനുമാന കുതുകികള്‍ പറയുന്നു.

More from DriveSpark

Article Published On: Friday, June 17, 2011, 12:55 [IST]
English summary
iconic british motorcycle brand, triumph will soon enter india with a wide range of it’s motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X