റിപ്പോ നിരക്കുയര്‍ത്തി: കാര്‍ വിപണിക്ക് ഇരുട്ടടി

പണപ്പെരുപ്പം അഥവാ വിലക്കയറ്റം നിയന്ത്രിക്കുവാനുള്ള നടപടിയെന്ന നിലയിലാണ് നാട്ടുകാരുടെ ക്രയശേഷി കുറയ്ക്കുവാനുള്ള നടപടി റിസര്‍വ് ബാങ്ക് എടുത്തിരിക്കുന്നത്.
നേരത്തെ നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ വാഹന വായ്പ നല്‍കുന്നത് റിസര്‍വ് ബാങ്ക് ഇടപെട്ട് തടഞ്ഞിരുന്നു. പെട്രോള്‍ വിലവര്‍ധന മൂലമുള്ള വിപണി പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം തിരിച്ചടികള്‍ വിപണിയെ കുരുക്കിലാക്കുന്നത്. വിലക്കുറവുകള്‍ പ്രഖ്യാപിച്ചും ചുരുങ്ങിയ പലിശനിരക്ക് പ്രക്യാപിച്ചുമെല്ലാം വിപണിയെ നിലനിര്‍ത്താന്‍ പാടുപെടുകയാണ് കാര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍.
പണപ്പെരുപ്പം നിയന്ത്രണത്തിലായില്ലെങ്കില്‍ റിപ്പോ നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഫോക്‌സവാഗണ്‍, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കമ്പനികള്‍ ചുരുങ്ങിയ പലിശനിരക്കില്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് കമ്പനികളും ഇതേവഴിക്ക് ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








