വോള്‍വോ ഹൈബ്രിഡിന് വമ്പന്‍ ഓര്‍ഡര്‍

Hybrid
വോള്‍വോയ്ക്ക് ബ്രസീലില്‍ നിന്ന് വമ്പന്‍ ഓര്‍ഡര്‍. 60 ഹൈബ്രിഡ് ബസ്സുകള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഹൈബ്രിഡ് ബസ്സുകള്‍ക്ക് ഇന്നേവരെ ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഓര്‍ഡറാണിത്. ബ്രിസീലിലെ ക്യുരിറ്റിബ നഗരത്തിന്റെ അധികൃതരാണ് ബസ്സുകള്‍ വാങ്ങുന്നത്.

സിറ്റി ബസ്സുകളില്‍ ഹൈബ്രിഡ് സാങ്കേതികത ലാഭകരമാണെന്നത് ലോകത്തെമ്പാടുമുള്ള നഗരപാലകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നൂറുണക്കിന് ഹൈബ്രിഡ് ബസ്സുകളാണ് വോള്‍വോ യൂറോപ്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.

ചൈനയില്‍ സണ്‍വിന്‍ എന്ന പേരിലും അമേരിക്കയില്‍ നോവ ബസ് എന്ന ബ്രാന്‍ഡ് നാമത്തിലുമാണ് വോള്‍വോ വില്‍പന നടക്കുന്നത്.

ബ്രസീല്‍ 2010-ല്‍ തന്നെ വോള്‍വോ വാങ്ങാനുള്ള തീരുമാനം എടുത്തിരുന്നു. രണ്ടു തവണ ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. ടെസ്റ്റുകള്‍ വിജയകരമായതിനെത്തുടര്‍ന്നാണ് ഇത്രയും വലിയ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ബ്രസീലിലെ മറ്റ് നഗരങ്ങളില്‍ നിന്നും കമ്പനി കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

35 ശതമാനം കുറഞ്ഞ ഇന്ധന ഉപഭോഗമാണ് ഹൈബ്രിഡ് ബസ്സുകളുടെ പ്രത്യേകതകളില്‍ ഒന്ന്. വളരെ കുറഞ്ഞ കരിവാതക പുറന്തള്ളല്‍ മാത്രമേ ഈ ബസ്സുകള്‍ക്കുള്ളൂ. ലാറ്റിന്‍ അമേരിക്കയിലെ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 80-90 ശതമാനം ബഹിര്‍ഗ്ഗമനം കുറയും എന്നാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Friday, June 17, 2011, 13:54 [IST]
English summary
volvo buses has received its largest hybrid bus order to date. the city of curitiba in brazil has ordered 60 buses that generate up to 35% less fuel consumption
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X