ഓവര്‍ടൈം ജോലിക്ക് തയ്യാറെന്ന് മാരുതി തൊഴിലാളികള്‍

Swift logo
മാരുതി സുസുക്കി മനെസര്‍ പ്ലാന്റിലെ തൊഴിലാളികള്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ തയ്യാറാണെന്ന്. 13 ദിവസം നീണ്ടു നിന്ന സമരത്തിന്റെ ഭാഗമായി കമ്പനിക്ക് വന്‍തോതിലുള്ള ഉല്‍പാദന നഷ്ടം വന്നിരുന്നു. ഇത് നികത്തുവാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ സഹകരണം തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് തൊഴിലാളികള്‍ അറിയിച്ചത്.

ഏതാണ്ട് 12,000 യൂണിറ്റിന്റെ ഉല്‍പാദനനഷ്ടവും 400 കോടിയുടെ സാമ്പത്തിക നഷ്ടവുമാണ് കണക്കാക്കിയിട്ടുള്ളത്. വാഹനങ്ങളുടെ ഉല്‍പാദനം കുറഞ്ഞതിനെ തുടര്‍ന്ന് വിപണിയില്‍ മാരുതി സുസുക്കി കാറുകള്‍ക്കായുള്ള കാത്തിരിപ്പ് നീണ്ടിരിക്കുകയാണ്.

ഉല്‍പാദനനഷ്ടം കുറച്ചുകൊണ്ടു വരാനായി തൊഴിലാളികള്‍ അധികസമയം തൊഴിലെടുക്കാന്‍ തയ്യാറാണെന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ഡി എല്‍ സച്‌ദേവ് വ്യക്തമാക്കി. ഇതിന് നിയമാനുസൃതമായ അധികശമ്പളം നല്‍കാന്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.

മനെസര്‍ പ്ലാന്റില്‍ ഒരു സ്വതന്ത്ര തൊഴിലാളി യൂണിയന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. എന്നാല്‍, ഇതിനിടെ കമ്പനി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് കമ്പനി നല്‍കിയ വ്യവസ്ഥയില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

More from DriveSpark

Article Published On: Saturday, June 18, 2011, 12:21 [IST]
English summary
maruti workers say they will work overtime to make up for the losses. The strike caused a loss of around Rs 400 crore to the company
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X