റാപിഡെ ഉല്‍പാദനം ചുരുക്കി

കാറിന്റെ മേന്മക്കുറവു കൊണ്ടല്ല റാപിഡെയുടെ ഉല്‍പാദനം ഇപ്പോള്‍ ചുരുക്കേണ്ടി വന്നിരിക്കുന്നത്. ആഗോള വിപണിയില്‍ ആഡംബരക്കാറുകള്‍ക്ക് പൊതുവിലുണ്ടായിരിക്കുന്ന ചുരുക്കം ആസ്റ്റണ്‍ മാര്‍ട്ടിനെയും വിഷമിപ്പിക്കുന്നു.
ഓസ്ട്രിയയില്‍ മാര്‍ട്ടിനുണ്ടായിരുന്ന നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടിയത് ഈയിടെയാണ്. മാഗ്ന സ്റ്റെയറുമായി ചേര്‍ന്ന് സ്ഥാപിച്ച പ്ലാന്റില്‍ നിന്ന് പിന്മാറിയത് 10 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടാക്കിക്കൊടുത്തത്.
നിലവില്‍ റാപിഡെയുടെ നിര്‍മാണം നടക്കുന്നത് കമ്പനിയുടെ ഗായ്ഡണ്‍ പ്ലാന്റിലാണ്. 2000 യൂണിറ്റ് വില്‍ക്കുവാന്‍ ആസൂത്രണം ചെയ്തുവെങ്കിലും റാപിഡെ വിറ്റുപോയത് 1250 എണ്ണം മാത്രമാണ്. റാപിഡെയുടെ പ്രഖ്യാപനത്തിനു ശേഷം വിപണിയില്‍ നിറഞ്ഞ കൗതുകങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരുദ്ധമായിരുന്നു അതിന്റെ ഡിമാന്റ്.
ആസ്റ്റണ്‍ കാറുകള്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ കാലുവെച്ചത്. വിപണിയിലെത്തും മുമ്പ് തന്നെ 20 ബുക്കിംഗുകള്‍ കാറിന് ലഭിച്ചു. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏത് മോഡലും ഇന്ന് ഇന്ത്യന്‍ വിപണിയല്‍ ലഭ്യമാണ്.


Click it and Unblock the Notifications








