ഡിവല്‍ ഇന്ത്യയില്‍!!

1200 സിസിയുടെ എന്‍ജിനാണ് ഡിവല്‍ കൊണ്ടു നടക്കുന്നത്. ഇത് 162 കുതിരകളുടെ ശേഷി പ്രദാനം ചെയ്യുന്നു. 127.5 പരമാവധി ടോര്‍ക്ക് നല്‍കാന്‍ ഡിവലിന് കഴിയുന്നു. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഇവനെ നിര്‍മിച്ചിട്ടുള്ളത്. അസാമാന്യ മെയ്ക്കരുത്തുണ്ടെങ്കിലും ഭാരം വെറും 204 കിലോഗ്രാം മാത്രമാണ്. പള്‍സര്‍ 220 ബൈക്കിന്റെ ഭാരം 169 ആണെന്നോര്‍ക്കുക.
2011-ലെ സൂപ്പര്‍ ബൈക്കുകളില്‍ ഒരു സൂപ്പര്‍മാന്‍ തന്നെയാണ് ഡിവല്‍ എന്നാണ് അവകാശവാദം.
ഇതൊരു നേക്കഡ് ബൈക്കാണെന്ന് അവകാശപ്പെടുന്നു. ഭാരക്കുറവ്, സങ്കീര്‍ണതയിലും കാത്തു വെയ്ക്കുന്ന ലാളിത്യം, കാര്യമാത്രപ്രസക്തം എന്ന് വിളിക്കാവുന്ന രൂപ ഭാവം എന്നിവ പരിഗണിക്കുമ്പോള്‍ ആ വാദത്തെ തള്ളിക്കളയാനാവില്ല.
ഒരു സ്‌പോട്‌സ് ബൈക്കാണെന്നും പറയുന്നു, ഡിവലിന്റെ ഹൃദയദാര്‍ഢ്യവും പേസീബലവും കണ്ടും തൊട്ടുമറിഞ്ഞവര്‍ ആ പറച്ചിലിനെ ഖണ്ഡിക്കാന്‍ നില്‍ക്കില്ലെന്നുറപ്പ്.
ഇത്രയെല്ലാം ഗുണഗണങ്ങള്‍ ഒരുമിച്ചൊരു മോട്ടോര്‍ സൈക്കിളില്‍ ഭൂമിയിലിന്നേവരെ സംഭവിച്ചിട്ടില്ലെന്നാണ് മറ്റൊരു അവകാശവാദം. അങ്ങനെയുള്ള ആ ഇതിഹാസ സമാനന്‍ നമ്മുടെ തെരുവുകളിലേക്ക് ഇറങ്ങുന്നതിനായി കാത്തിരിക്കാം.


Click it and Unblock the Notifications








