നാനോയോട് ചേര്‍ന്ന് ഗുജറാത്തില്‍ ഫോര്‍ഡ്

പ്ലാന്റിനായി 400 ഏക്കറും ആന്‍സില്ലറി പാര്‍ക്കിനായി 150 ഏക്കറും ഭൂമിയാണ് ഫോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ഭൂമി അഹമ്മദാബാദില്‍ നാനോ പ്ലാന്റിനടുത്ത് സര്‍ക്കാര്‍ കണ്ടെത്തിയതായാണ് വിവരം. സാനന്ദിലാണ് നാനോ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസത്തിനകം തന്നെ ഉണ്ടാകുമെന്ന് അറിയുന്നു.
ചെന്നൈയിലെ മറുമലൈ നഗറില്‍ ഫോര്‍ഡിന് ഒരു പ്ലാന്റ് നിലവിലുണ്ട്. 200,000 യൂണിറ്റുകളാണ് മറുമലൈ പ്ലാന്റിന്റെ കപ്പാസിറ്റി. ഗുജറാത്തിനെ ഒരു 'ഓട്ടോമൊബൈല്‍ ഹബ്ബാക്കി' മാറ്റാനുള്ള തീരുമാനത്തിലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. സ്ഥലമേറ്റെടുപ്പിനും മറ്റും സറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തരത്തിലുള്ള പ്രശ്‌നങ്ങളില്ലാതെ 'കൈകാര്യം' ചെയ്യാന്‍ മോഡിക്ക് നന്നായറിയുകയും ചെയ്യാം. എല്ലാം കൂടി സംസ്ഥാനത്തിലെ ഓട്ടൊമൊബൈല്‍ വ്യവസായ സാധ്യതകള്‍ മൃഗീയമാം വണ്ണം കൂട്ടിയിരിക്കുകയാണ്.


Click it and Unblock the Notifications








