ജനറല്‍ മോട്ടോഴ്‌സില്‍ കൂട്ട പ്രമോഷന്‍

captiva
ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ പ്ലാന്റില്‍ കൂട്ട പ്രമോഷന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ തൊഴിലാളി സമരം നടന്ന പ്ലാന്റില്‍ ഇതൊരു അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയായി മാറി. 383 പേര്‍ക്കാണ് പ്രമോഷന്‍ നല്‍കിയിട്ടുള്ളത്. മൊത്തം 900 സ്ഥിരം ജീവനക്കാരും ഏതാനും കരാര്‍ തൊഴിലാളികളുമാണ് പ്ലാന്റില്‍ ഉള്ളത്.

പ്ലാന്റില്‍ ഒരു അനൂകൂലാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുതിയ നീക്കം നടത്തിയതെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം ഇന്ത്യന്‍ നിരത്തില്‍ പുതിയ ചില മോഡലുകള്‍ ഇറക്കാന്‍ ജിഎമ്മിന് പ്ലാനുണ്ട്. ഇതിന്റെ വിജയത്തിന് ജീവനക്കാരില്‍ നിന്നുള്ള മികച്ച സഹകരണം ആവശ്യമാണെന്ന ബോധ്യം കമ്പനിക്കുണ്ട്. കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ വിപണിയിലും സ്ഥാപനത്തിനകത്തും ഒരു പോലെ വഴിവെട്ട് നടത്തിയാല്‍ വണ്ടി അധികദൂരം ഓടില്ലെന്ന് ജിഎമ്മിന് മനസ്സിലായി.

ഷാംങ്ഹായ് മോട്ടോഴ്‌സുമായി പങ്കാളിത്തമുള്ള ഇന്ത്യന്‍ ജനറല്‍ മോട്ടോഴ്‌സ് അവര്‍ ഡിസൈന്‍ ചെയ്ത ചില ലൈറ്റ് വെഹിക്കിളുകള്‍ ഗുജറാത്ത് പ്ലാന്റിലാണ് നിര്‍മാണം നടക്കുക.

ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നത് ജനറല്‍ മോട്ടോഴ്‌സാണെന്ന് കമ്പനി വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രന്‍ അറിയിച്ചു. സമരം മൂലം വരാനിരിക്കുന്ന ശമ്പള വര്‍ധന തടസ്സപ്പെടുമോ എന്ന് ഭയന്നിരുന്ന തൊഴിലാളികള്‍ക്കിത് ആഹ്ലാദകരമായ നടപടിയായി.

മാരുതി സുസുക്കിയുടെ ഹരിയാണയിലുള്ള മനെസര്‍ പ്ലാന്റില്‍ നടന്ന 13 ദിവസത്തെ സമരം ദിവസങ്ങള്‍ക്കു മുമ്പാണ് അവസാനിച്ചത്. ഇത് മാരുതിക്ക് വന്‍ ഉല്‍പാദന നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിരുന്നു.

More from DriveSpark

Article Published On: Monday, June 20, 2011, 17:09 [IST]
English summary
general motors has promoted as many as 383 workers at its halol plant in gujarat. this promotions have come as a surprise as the halol plant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X