ഇന്ത്യന്‍ വിഹായസ്സിലേക്ക് ഇന്‍ഫിനിറ്റി

nissan infiniti
ജാപ്പനീസ് സെറാമിക് രചനാ സമ്പ്രദായത്തില്‍ നിന്ന് കടം കൊണ്ടതാണ് നിസ്സാന്‍ ഇന്‍ഫിനിറ്റിയുടെ പ്രശസ്തമായ ലോഗോ ഡിസൈന്‍. ഒരു ദീര്‍ഘവൃത്തത്തിനുള്ളിലേക്ക് കയറി കൂപ്പുകൈ പൊലെ രണ്ട് രേഖകള്‍. ഷിപ്പോ-യാകി എന്ന രചനാ പാരമ്പര്യത്തിന്റെ തത്വചിന്ത ഉള്‍ക്കൊള്ളുന്നതാണ് ഈ ലോഗോ. 1989-ല്‍ ആദ്യത്തെ ഇന്‍ഫിനിറ്റിയായ ക്യു45 ഇറങ്ങുന്നത് ഈ ലോഗോയും കൊണ്ടാണ്.

ഇന്‍ഫിനിറ്റിയുടെ അടിസ്ഥാന തത്വം ഇതാണ്: യഥാര്‍ത്ഥ കാറുടമ അതിന്റെ ഡ്രൈവര്‍ തന്നെയാണ്! ഈ വിപ്ലവകരമായ സിദ്ധാന്തത്തിന്റെ വിജയമാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ നിസ്സാന്‍ ഇന്‍ഫിനിറ്റിയുടെ വിജയം. ആ ജാപ്പനീസ് വിജയഗാഥയ്ക്ക് തുടര്‍ക്കഥ തീര്‍ക്കാന്‍ ഇന്‍ഫിനിറ്റി ഇന്ത്യന്‍ നിരത്തിലേക്കിറങ്ങാന്‍ ഒരുങ്ങുന്നു എന്നതാണ് വാര്‍ത്ത.

ഡ്രൈവിംഗ് എന്നത് പാഷനായ ആളുകളെ മുന്നില്‍ കണ്ട്, അവരുടെ കല്‍പനകളെ മൂര്‍ത്തരൂപത്തില്‍ കൊണ്ടു വരിക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇന്‍ഫിനിറ്റി പ്രൊജക്ട് ഡിസൈനറായ തകാഷി നകാജിമ പറയുന്നു.

ഇന്ത്യയെക്കൂടാതെ മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കൂടി ഇന്‍ഫിനിറ്റി ഇറക്കാനാണ് നിസ്സാന്റെ പ്ലാന്‍. രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം പെരുക്കുന്ന ജോലിയില്‍ ഇന്ത്യയുടെ 'ഇക്കണോമിസ്റ്റ് പ്രം മിനിസ്റ്റര്‍' അവിശ്രാന്തം മുഴുകിയിട്ടുള്ളതിനാല്‍ ഇന്‍ഫിനിറ്റി വിറ്റഴിക്കാന്‍ വലിയ പ്രയാസം നേരിടില്ലെന്നാണ് നിസ്സാന്റെ പ്രതീക്ഷ. വിപണി അനുകൂലമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇന്ത്യയില്‍ തന്നെ കാറുകള്‍ ഉല്‍പാദിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

മികച്ച പെര്‍ഫോമന്‍സിനും ഫിനിഷിനും പേരു കേട്ടതാണ് ഇന്‍ഫിനിറ്റ് മോഡല്‍. ചില ഇറക്കുമതി ചെയ്ത മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണാറുണ്ട്.

നിസ്സാന്റെ ഇലക്ട്രിക് കാറായ ലീഫ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത് സംബന്ധിച്ച് അനുകൂലമായ പ്രതികരണം കമ്പനിയുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായിട്ടില്ല. വിപണി അനുകൂലമല്ല എന്ന നിഗമനത്തിലാണ് നിസ്സാന്‍ ഇപ്പോള്‍ ഉള്ളത്. ഇലക്ട്രിക് കാറുകളുടെ മേന്മയെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമുള്ള നിലയിലാണ് വിപണി ഇന്നുള്ളത്.

More from DriveSpark

Article Published On: Monday, June 20, 2011, 13:38 [IST]
English summary
nissan, is planning to introduce luxury car brand infiniti in india. nissan's corporate vp, india, have said the company would be importing infiniti's luxury cars as completely built units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X