യൂസ്ഡ് കാര്‍ വിപണിയില്‍ പെട്രോള്‍ കാറിന്റെ ചാകര

dezire
യൂസ്ഡ് കാര്‍ വിപണിയില്‍ പെട്രോള്‍ കാറുകള്‍ കുമിഞ്ഞു കൂടുന്നു. ആറുമാസം മുമ്പ് പെട്രോള്‍ കാറുകള്‍ വാങ്ങിയവര്‍ പോലും പെട്രോളടിച്ച് വലഞ്ഞുവെന്ന കാരണം പറഞ്ഞ് കാറുകള്‍ രണ്ടാം വിപണിയില്‍ കൊണ്ടു തള്ളുകയാണ്. രണ്ടാം വിപണിയിലും പക്ഷെ, പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ വിപണിയിലെത്തിയ യൂസ്ഡ് പെട്രോള്‍ കാറുകളെല്ലാം ഷെഡ്ഡില്‍ തന്നെ കിടക്കുന്നുവെന്നതാണ് പ്രശ്‌നം.

അതേസമയം ഡീസല്‍ വേരിയന്റുകള്‍ക്ക് അസാധാരണമായ അന്വേഷണങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഫ്രഷ് കാര്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ കിട്ടാനില്ലാത്ത അവസ്ഥ ഉടലെടുത്തത് ആളുകളെ യൂസ്ഡ് കാര്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രമുഖ കാര്‍ കമ്പനികളുടെയെല്ലാം ഡീസല്‍ മോഡലുകള്‍ക്ക് കാത്തിരിപ്പ് സമയം കൂടിവരികയാണ്. ചില മേഖലകളില്‍ പ്രത്യേക ബ്രാന്‍ഡുകളുടെ ഡീസല്‍ മോഡലുകള്‍ക്ക് ആറുമാസത്തിലധികം കാത്തിരിക്കുന്നവരുണ്ട്. 'സ്ഥിതി' ഇങ്ങനെത്തെന്നെ തുടര്‍ന്നാല്‍ കാത്തിരിപ്പ് സമയം ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

'സ്ഥിതി'

പെട്രോള്‍ വില വര്‍ധനയ്‌ക്കൊപ്പം റിസര്‍വ്വ് ബാങ്ക് നയങ്ങളും വിപണിയെ കുഴപ്പത്തിലാക്കുവാന്‍ സഹായിച്ചു. ബാങ്കുകളുടെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കൂട്ടിയത് രണ്ടുദിവസം മുമ്പാണ്. ഇത് വായ്പകളിന്മേലുള്ള പലിശനിരക്ക് വര്‍ധിപ്പിക്കും. വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിനായി ഇക്കഴിഞ്ഞ പത്തുമാസത്തിനിടയ്ക്ക് നിവധി തവണയാണ് റിപ്പോനിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നും ഓര്‍ക്കുക.

പ്രതീക്ഷ നല്‍കുന്ന വര്‍ത്തമാനമല്ല റിസര്‍വ് ബാങ്ക് വൃത്തങ്ങളില്‍ നിന്ന് വിപണിക്ക് ലഭിക്കുന്നത്. വിലക്കയറ്റം കുറഞ്ഞില്ലെങ്കില്‍ റിപ്പോ നിരക്കുകള്‍ ഇനിയും ഉയര്‍ത്തുമെന്നാണ് പറയുന്നത്.

നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ വാഹനവായ്പ നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള റിസര്‍വ് ബാങ്ക് തീട്ടൂരം വന്നത് ഈയിടെയാണ്. ഇതും വിപണിക്ക് തരക്കേടില്ലാത്ത പ്രഹരം നല്‍കി.

ഡീസല്‍ വേരിയന്റുകള്‍ ഇല്ലാത്ത മോഡലുകള്‍ക്ക് ഡീസല്‍ വേരിയന്റ്‌ ഇറക്കാനും പെട്രോള്‍ മോഡലുകള്‍ക്ക് വിലകുറച്ച് ഉപഭോക്താക്കളെ ആര്‍ഷിക്കാനുമുള്ള തത്രപ്പാടിലാണ് മിക്ക കമ്പനികളും ഇപ്പോള്‍.

ഡിസ്‌കൗണ്ട് നിരക്ക് കൂടുന്നു

ആറുമാസത്തില്‍ താഴെ പഴക്കമുള്ള ഒരു യൂസ്ഡ് കാറിന് അതിന്‍രെ ബ്രാന്‍ഡ്, വേരിയന്‍ഡ് എന്നിവയെ ആശ്രയിച്ച് 10 മുതല്‍ 15 ശതമാനം വരെയാണ് കുറവ് ലഭിക്കുക. എന്നാല്‍ ഇന്ധന നിരക്ക് കൂടിയതിനുശേഷം പെട്രോള്‍ വാഹനങ്ങള്‍ക്ക് ഇത് 20 മുതല്‍ 25 ശതമാനം വരെ എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്.

യൂസ്ഡ് മാര്‍ക്കറ്റില്‍ ഒരു ഡീസല്‍ മോഡല്‍ എത്തിയാല്‍ കൊത്തിക്കൊണ്ടുപോകാന്‍ ആളുകള്‍ കാത്തിരിക്കുകയാണെന്ന് വിപണിയില്‍ നിന്നുള്ളവര്‍ പറയുന്നു. അതേസമയം, പെട്രോള്‍ കുടയന്മാരാണെന്ന ഒറ്റക്കാരണത്താല്‍ ഉടമകള്‍ പുതുക്കത്തില്‍ തന്നെ ഉപേക്ഷിച്ച ഫോക്‌സ്‌വാഗന്‍, ഫിയറ്റ് പൂന്തോ തുടങ്ങിയ വമ്പന്മാര്‍ പോലും ഷെഡ്ഡില്‍ തന്നെ കിടക്കുന്നു!

More from DriveSpark

Article Published On: Monday, June 20, 2011, 10:38 [IST]
English summary
as buyers switch to diesel cars to beat the spiralling price of petrol, the used car market is flooded with petrol-powered cars, many bought less than six months before
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X