ടാറ്റ ഇലക്ട്രിക് ഹൈബ്രിഡ് ബസ്സിന് വിദേശ ഓര്‍ഡര്‍

വരും മാസങ്ങളില്‍ വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ വരുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം ഇല്ലാത്ത വാഹനങ്ങള്‍ക്ക് വലിയ പ്രാധാനംയ നല്‍കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ മികച്ച വിപണിയാണ് ടാറ്റ കാണുന്നത്.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്ന് മികച്ച പ്രതികരണമാണ് കഴിഞ്ഞ വര്‍ഷം അവസാനമാണ് ദില്ലിയില്‍ ടാറ്റ ഹൈബ്രിഡ് ബസ്സ് ഓടിത്തുടങ്ങിയത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ബസ്സുകള്‍ വാങ്ങിയത്. 32 പേര്‍ക്ക് ഇരിക്കാവുന്ന ബസ്സുകളാണ് അന്ന് നിരത്തിലിറങ്ങിയത്.
നഗരങ്ങളില്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്ന ഈ വാഹനം ഇന്ത്യന്‍ നഗരങ്ങളെ കീഴടക്കുമെന്ന വിശ്വാസത്തിലാണ് ടാറ്റ.


Click it and Unblock the Notifications








