കറുത്ത വിന്‍ഡോകളും നിയമപ്രശ്‌നങ്ങളും

പിന്നീട് കാറുകള്‍ അല്‍പാല്‍പം അതാര്യമായിത്തുടങ്ങി. ടിന്റഡ് ഗ്ലാസ്സുകള്‍ പരക്കെ ഉപയോഗിക്കപ്പെട്ടു തുടങ്ങി. കാറിന്റെ അകം, ചുംബനം, കൊലപാതകം, പ്രസവം എന്നു വേണ്ട ചെറുതും വലുതുമായ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങി. പൊതുസ്ഥലത്തെ നട്ടുച്ചവെയിലത്തും ഇരുട്ടിന്റെ ചെറിയ പൊതികളായി കാറുകള്‍ മാറി. അതിനകത്ത് നടക്കുന്ന സാമൂഹ്യവിരുദ്ധ, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുത്തിത്തുടങ്ങി.
അങ്ങനെയാണ് 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ പുതിയൊരു സുതാര്യതാ ചട്ടം നല്‍കിയത്. ഇതു പ്രകാരം, കാറുകളുടെ റിയര്‍ വിന്‍ഡോയ്ക്ക് 70 ശതമാനം സുതാര്യത വേണം. സൈഡ് വിന്‍ഡോകള്‍ക്ക് 50 ശതമാനം സുതാര്യതയെങ്കിലും ആവശ്യമാണ്. ഈ ചട്ടം ഇന്നും നിലനില്‍ക്കുന്നുവെങ്കിലും കാറുകളുടെ സുതാര്യത ഏതാണ്ട് കരുണാനിധിയുടെ കണ്ണട പോലെയായായിട്ടുണ്ട്.
ആദ്യകാലത്ത് പ്രസ്തുത ചട്ടം ശക്തമായി റോഡുകളില്‍ നടപ്പാക്കിയിരുന്നു. പിന്നെപ്പിന്നെ കാര്‍ ഉടമകളുടെ ബഹുവിധ ഇടപെടല്‍ നിമിത്തം കാര്യങ്ങള്‍ കൈവിട്ടു പോയി. ഇന്നത്തെ കാറുകളുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ വിന്‍ഡോ ഗ്ലാസ്സുകളുടെ കരിങ്കറുപ്പ് ഒരു പ്രധാന ഇനമായി മാറിയിട്ടുണ്ട്.
ഇന്ന് മിക്കയാളുകള്‍ക്കും ഇത്തരമൊരു നിയമം നിലവിലുണ്ടെന്ന കാര്യം അറിയില്ല. ഇന്നതൊരു ശിക്ഷാര്‍ഹമായ കുറ്റമായി കണക്കിലെടുക്കുന്നുമില്ല.
എന്നാല്‍ ഈ നിയമം ശക്തമായി നടപ്പാക്കണമെന്നാണ് ചിലയാളുകളുടെ അഭിപ്രായം. ഇപ്പോഴും കുറ്റകൃത്യങ്ങള്‍ക്കുള്ള മികച്ച ഇടമായി കാറുകള്‍ ഉപയോഗിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. മിനിമം സുതാര്യത ഇല്ലെങ്കില്‍ ഇത് ഇനിയും വര്‍ധിക്കും.
ഷോറൂമുകള്‍ നിയമം പാലിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഉടമകള്‍ വാഹനം കൈയിലായാല്‍ നടത്തുന്ന ചില 'ആള്‍ട്ടറേഷന്‍' പണികളിലാണ് ഇരുട്ട് ശക്തമാകുന്നത്.


Click it and Unblock the Notifications








