എഫ് ടി എ: തുല്യ അവസരത്തിനായി ജപ്പാന്‍ കമ്പനികള്‍

lexus
ദില്ലി: യൂറോപ്യന്‍ യൂണിയനുമായുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രകാരം കാറുകളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുകയാണെങ്കില്‍ ആ ആനുകൂല്യം തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ജപ്പാനീസ് ഓട്ടോ കമ്പനികള്‍ ആവശ്യമുയര്‍ത്തി.

കരാറുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ദ്രുതഗതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് പുതിയ ആവശ്യവുമായി ജപ്പാന്‍ കമ്പനികള്‍ രംഗത്തു വരുന്നത്. വാഹന ഇറക്കുമതിക്ക് നിലവില്‍ ഏര്‍പ്പെടുത്തി വരുന്ന ഭീമമായ തീരുവ എടുത്തുകളയുന്നതിനെതിരെ ആഭ്യന്തര ഓട്ടോമൊബൈല്‍ കമ്പനികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.

ടാറ്റ, മഹീന്ദ്ര തുടങ്ങിയ, ആഭ്യന്തര വിപണിയിലെ വമ്പന്മാര്‍ മാത്രമാണ് സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നിലവില്‍ വന്ന ഇന്ത്യ-ജപ്പാന്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഇത്തരമൊരു നിര്‍ദ്ദേശം ഇല്ല എന്നതാണ് ജാപ്പനീസ് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്യന്‍ യൂണിയനു മാത്രമായി ഇത്തരമൊരു ആനുകൂല്യം നല്‍കുന്നത് വിപണിയില്‍ അസന്തുലനം സൃഷ്ടിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ ഇന്ത്യ എം ഡി, ഹിരോഷി നകഗാവ ചൂണ്ടിക്കാട്ടുന്നു.

ടൊയോട്ടയുടെ ആഡംബരക്കാറായ ലക്‌സസിന്റെ ഇന്ത്യന്‍ വിപണിപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. ലക്‌സസിനോട് മത്സരിക്കുന്ന കമ്പനികള്‍ മിക്കതിനും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കയറ്റുമതി നടത്താന്‍ സാധിക്കും എന്നതാണ് ടൊയോട്ടയുടെ ആശങ്ക.

ബി എം ഡബ്ലിയു, ഓഡി, മെഴ്‌സിഡസ് എന്നീ കമ്പനികളുമായാണ് ഈ വിഭാഗത്തില്‍ ടൊയോട്ടയ്ക്ക് മത്സരിക്കേണ്ടത്.

ഹോണ്ടയും ടൊയോട്ടയുടെ നിലപാടിനെ പിന്താങ്ങിക്കൊണ്ട് രംഗത്തുവന്നു. എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കണം എന്നാണ് ഹോണ്ട പ്രതികരിച്ചത്.

പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച കാറുകള്‍ക്ക് 60 ശതമാനമാണ് ഇറക്കുമതിച്ചുങ്കം. സി വി ടി, വാറ്റ് തുടങ്ങിയ മറ്റ് ലെവികളെല്ലാം ചേരുമ്പോള്‍ ഏതാണ്ട് 110 സതമാനം നികുതി ഓരോ വാഹനത്തിനും വരും.

More from DriveSpark

Article Published On: Tuesday, June 21, 2011, 10:27 [IST]
English summary
japanese carmakers are demanding a me-too status from the government if it decides to lower the duty on imported cars from europe as part of the india-eu free trade agreement
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X