എല്‍ എം എല്‍ സെലക്ട് വിപണിയിലെത്തി

5,5 ലിറ്ററിന്റെ പെട്രോള്‍ ടാങ്കാണ് സെലക്ടിനുള്ളത്. ഇതില്‍ 1 ലിറ്റര്‍ റിസര്‍വാണ്. കിക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട് വേര്‍ഷനുകള്‍ വിപണിയില്‍ ലഭിക്കും. കിക് സറ്റാര്‍ട്ട് പതിപ്പിന് ദില്ലിയിലെ എക്‌സ് ഷോറൂം വില 47,140 രൂപയാണ്. ഇലക്ട്രിക് സ്റ്റാര്‍ട്ടിന് 50,978 രൂപയും.
വരും മാസങ്ങളില്‍ എല്‍ എം എലിന്റെ നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 110 സിസി കമ്മ്യൂട്ടര്‍, 125 സിസി എക്‌സിക്യുട്ടീവ് സെഗ്മെന്റുകളിലുള്ള രണ്ട് ബൈക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും അറിയുന്നു.
ഇത് കൂടാതെ രണ്ട് ഗിയര്‍ലെസ്സ് സ്‌കൂട്ടറുകള്‍ കൂടി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കും.110 സിസി, 125 സിസി എന്‍ജിന്‍ ശേഷികളോട് കൂടിയ ഈ സ്‌കൂട്ടറുകള്‍ ഹോണ്ട ആക്ടിവയ്ക്ക് മികച്ച എതിരാളിയായിരിക്കുമെന്നാണ് എല്‍ എം എലിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








