മഹീന്ദ്രയുടെ മണ്‍സൂണ്‍ ഓഫര്‍

മണ്‍സൂണിനെ ചെറുക്കാന്‍ വാഹനക്കമ്പനികളെല്ലാം ഓഫറുകളുമായി നിരത്തിലിറങ്ങിയിട്ടുണ്ട്. മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മണ്‍സൂണ്‍ ഓഫര്‍ വാഹനം 149 രൂപ ചെലവില്‍ ചെക്ക് ചെയ്തു തരുമെന്നതാണ്. മണ്‍സൂണ്‍ വരവിന്റെ ഔദ്യോഗിക പ്രഖ്യാപനദിനം മുതല്‍ സെപ്തംബര്‍ 30 വരെയാണ് സേവനം ലഭ്യമാവുക. നിങ്ങളുടെ നഗരത്തില്‍ എന്നു മുതല്‍ ചെക്കിംഗ് ആരംഭിക്കുമെന്നറിയാന്‍ മഹിന്ദ്ര ഔട്‌ലെറ്റുകളില്‍ അന്വേഷിച്ചാല്‍ മതിയാവും.
രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അടുത്തുള്ള ഗാരേജില്‍ കൊണ്ടുപോയി ഒന്നു വൃത്തിയാക്കിയെടുക്കണം എന്ന് എല്ലാ കമ്പനികളും ഉപഭോക്താക്കളെ തെര്യപ്പെടുത്താറുണ്ട്. മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ചും.
വാഹനത്തിന്റെ സ്റ്റീല്‍ ഭാഗങ്ങളുടെ തുരുമ്പ് പ്രതിരോധം, ബാറ്ററി, സെല്‍ഫ് സ്റ്റാര്‍ട്ടര്‍, ഇലക്ട്രിക്കല്‍ പരിശോധനകള്‍ തുടങ്ങിയവ 149-ല്‍ ഉള്‍പ്പെടും.
ചെക്കിംഗിനുള്ള ലേബര്‍ ചാര്‍ജ്ജാണ് 149 രൂപ. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വേറെ തുട ഈടാക്കും.


Click it and Unblock the Notifications








