പുതിയ സ്വിഫ്റ്റ് വൈകും

ഈ വര്‍ഷം ആഗസ്റ്റില്‍ പുതിയ സ്വിഫ്റ്റ് വിപണിയില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പെന്‍ഡിംഗിലുള്ള ഓര്‍ഡറുകള്‍ തീര്‍ത്തിട്ടേ മറ്റ് ഉദ്യമങ്ങളിലേക്ക് പോകാന്‍ മനെസര്‍ പ്ലാന്റിന് കഴിയൂ. അധികസമയം ജോലി ചെയ്യാന്‍ തയ്യാറാണെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. സ്വിഫ്റ്റ്, എ സ്റ്റാര്‍ തുടങ്ങിയ മോഡലുകള്‍ പുറത്തിറങ്ങുന്നത് മനെസര്‍ പ്ലാന്റില്‍ നിന്നാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വിപണിയിലുള്ള സ്വിഫ്റ്റിന് പകരക്കാരനായി വരുന്നത് 1.3 ലിറ്റര്‍ എന്‍ജിനിന്റെ ഹാച്ച്ബാക്കാണ്. 90 കുതിരശക്തിയാണ് എന്‍ജിനുണ്ടാവുക.
ദിവസേന 2,000 യൂണിറ്റ് നിര്‍മാണശേഷിയുള്ള പ്ലാന്റിന് തൊഴിലാളിസമരത്തെ തുടര്‍ന്ന് 14,000 യൂണിറ്റിന്റെ ഉല്‍പാദന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
വിവിടി-ഐ സാങ്കേതികത ഉപയോഗിച്ച .3 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റിന്റെ ആകര്‍ഷണം. ഇതേ അളവിലുള്ള മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും വിപണിയില്‍ ഒപ്പമിറങ്ങും. പെട്രോള്‍ എന്‍ജിനുകള്‍ക്ക് അനുകൂലമല്ലാത്ത വിപണി സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.


Click it and Unblock the Notifications








