എട്യോസും ലിവയും ഡീസലില്‍ വരുന്നു!

പെട്രോളിനെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ ക്ഷമതയുള്ള 40 ശതമാനം കുറവ് വിലയുള്ള ഈ ഇന്ധനം ഇത്രയും കാലം വിപണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുകയായിരുന്നു. ഒരുതരം ചിറ്റമ്മനയം ഡീസലിനോട് പുലര്‍ത്തിപ്പോന്നു. ഇന്ന് നോക്കൂ. എന്താണവസ്ഥ? ആളുകളുടെ ഡീസല്‍ പ്രേമത്താല്‍ വീര്‍പ്പുമുട്ടി പെട്രോള്‍ പമ്പെല്ലാം നിറഞ്ഞു കവിഞ്ഞു!
ഡീസല്‍, ഡീസല്‍ എന്നിങ്ങനെയുള്ള മന്ത്രണത്താല്‍ മുഖരിതമായിരിക്കുന്നു കാര്‍ വിപണി. നിരവധി കമ്പനികള്‍ ഡീസല്‍ കാറുകളിലേക്ക് തങ്ങളുടെ അടിയന്തിര ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. കൂടിയ പെട്രോള്‍ വില ഇനി കുറയണമെങ്കില്‍ ഖിയ്യാമം നാളടുക്കണം എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വന്നുകഴിഞ്ഞു. ഡീസല്‍ കാര്‍ പ്രിയം എന്നത് ഒരു ദീര്‍ഘകാല പ്രവണതയാണെന്ന് സാരം.
കഴിഞ്ഞ വര്‍ഷമാണ് എട്യോസ് എന്ന മധ്യനിര സെഡാന്‍ കാര്‍ വിപണിയിലെത്തിയത്. പെട്രോള്‍ വിലയുടെ ഞരമ്പ് അന്ന് പൊട്ടിയിട്ടില്ലായിരുന്നു. 'പെട്രോളില്‍ മാത്രം' എന്നൊരു പത്രാസും തൂക്കിയാണ് മൂപ്പരിറങ്ങിയത്. ഇപ്പോള്‍ ഷോറൂമുകളിലെ ചില്ലു പാളികള്‍ക്കകത്ത് ഷോറൂം ബോയ്‌സിന്റെ തലോടലേറ്റ് കഴിയുകയാണ് മറ്റെല്ലാ പെട്രോള്‍ കാറുകള്‍ക്കുമൊപ്പം എട്യോസും.
എട്യോസിന്റെ ഹാച്ച് ബാക്ക് പതിപ്പായ ലിവയുടെ ഡീസല്‍ വേരിയന്റും കൂടെത്തന്നെ നിരത്തിലിറങ്ങും.


Click it and Unblock the Notifications








