നികുതി തട്ടിപ്പ്: മസെരാട്ടി പിടിച്ചെടുത്തു

masarati
യഥാര്‍ത്ഥ വില മറച്ചുപിടിച്ച് ഇറക്കുമതി ചെയ്ത മസെരാട്ടി കാര്‍ ചെന്നൈയില്‍ റവന്യൂ ഇന്‍റലിജന്‍സുകാര്‍ പിടിച്ചെടുത്തു. ഏതാണ്ട് 1.75 കോടി വിലവരുന്ന കാര്‍ നികുതി വെട്ടിക്കാനായി വളരെ കുറഞ്ഞ വില രേഖകളില്‍ കാണിക്കുകയായിരുന്നു.

പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച കാര്‍ ഇറക്കുമതി ചെയ്യുവാന്‍ 60 ശതമാനം ചുങ്കം ഒടുക്കേണ്ടതുണ്ട്. ഇതിനു പുറമെ വാറ്റ് തുടങ്ങിയ അടങ്കലുകള്‍ വേറെയും വരും. എല്ലാം അടച്ച് വണ്ടി പുറത്തിറങ്ങുമ്പോള്‍ വില 110 ശതമാനം എന്ന കണക്കില്‍ ഇരട്ടിക്കും. ഒന്നേമുക്കാല്‍ കോടിയുടെ വാഹനം നികുതിയടച്ച് നിരത്തിലിറങ്ങുമ്പോള്‍ മൊത്തം ചെലവ് 3.67 കോടി രൂപയിലെത്തും.

മുംബൈ തുറമുഖം വഴിയാണ് ചെന്നൈയിലെ ബിസിനസ്സുകാരന്‍ ഇറ്റാലിയന്‍ ആഡംബരക്കാറായ മസെരാട്ടി ഇറക്കുമതി ചെയതത്. തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മരുമകനു വേണ്ടിയാണ് ബിസിനസ്സുകാരന്‍ കാര്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ല.

ചെന്നൈയിലെ വെസ്റ്റ് മാമ്പലത്തു നിന്നും പിടിച്ചെടുത്ത കാര്‍ ടി നഗറിലെ ഇന്‍റലിജന്‍സ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കയാണ്. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങളെടുക്കുന്നത് തടയാനായി കാര്‍ മൂടുകയും നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ബഷീര്‍ അഹ്മദ് എന്ന ബിസിനസ്സുകാരന്‍റെതാണ് കാറെന്ന് റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടര്‍ സി രാജന്‍ അറിയിച്ചു. 0001 എന്ന നമ്പരിലുള്ളതാണ് കാറെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

യഥാര്‍ത്ഥ വില വെച്ച് കണക്കാക്കുമ്പോള്‍ ഇനിയും 60 ലക്ഷം രൂപ കാറുടമ സര്‍ക്കാരില്‍ അടയ്ക്കണം.

ചെന്നൈയിലേക്ക് ഇറക്കുമതിക്കാറുകള്‍ വരുന്നത് മുംബൈ, കൊച്ചി തുറമുഖങ്ങള്‍ വഴിയാണ്. റോഡ് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കാറുകളുടെ യഥാര്‍ത്ഥ വില അറിയാത്തത് നികുതി തട്ടിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നു.

വിലകുറച്ചു കാണിച്ച് ഇറക്കുമതി ചെയ്യുന്ന സംഘങ്ങള്‍ തന്നെ രാജ്യത്തെ തുറമുഖങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടേതെന്ന് കാണിച്ചാണ് കാര്‍ ഇറക്കുമതി ചെയ്യുക. ഇതിന് ടാക്സ് കെട്ടേണ്ട ആവശ്യമില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ വാഹനം എന്ന പേരില്‍ ഇന്‍വോയ്സ് തയ്യാറാക്കിയാണ് സര്‍ക്കാരിനെ കബളിപ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 22, 2011, 11:32 [IST]
English summary
directorate of Revenue Intelligence seized an imported maserati car belonging to a businessman in chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X