കോട്ടയത്തെ എം ആര്‍ എഫ് അടച്ചുപൂട്ടി

ഇതുസംബന്ധിച്ച വിശദീകരണങ്ങളൊന്നും എം ആര്‍ എഫിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അതേസമയം ഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ ജോലി ചെയ്യുന്നതിന് തയ്യാറായിട്ടും കമ്പനി പൂട്ടാന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 1350 പേര്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സി ഐ ടി യു ആണ്. 800 പേരാണ് സംഘടനയുടെ അംഗബലം.
കമ്പനി അടച്ചുപൂട്ടുന്നതു സംബന്ധിച്ച് എം ആര്‍ എഫ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡിക്ലറേഷന്‍ നല്‍കി. ബുധനാഴ്ച അഞ്ച് മണി മുതല്‍ കമ്പനി നിലവിലുണ്ടാവില്ലെന്നാണ് അറിയിപ്പ്.
തൊഴിലാളി അവധിയെടുത്തത് അനധികൃതമായിട്ടാണെന്നാണ് കമ്പനിയുടെ നിലപാട്. ഇയാളെ ശനിയാഴ്ച ജോലിയില്‍ പ്രവേശിക്കാന്‍ കമ്പനി അധൃകൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനിയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
എം ആര്‍ എഫിന് ദക്ഷിണേന്ത്യയില്‍ ഏഴ് പ്ലാന്‍റുകളുണ്ട്. അമേരിക്കയും യൂറോപ്പുമടക്കം 65 രാഷ്ട്രങ്ങളിലേക്ക് കമ്പനി കയറ്റുമതി നടത്തുന്നു.


Click it and Unblock the Notifications








