റെനോയുടെ സ്വന്തം ചെലവു കുറഞ്ഞ കാര്‍

bajaj
ഫ്രഞ്ച് കാര്‍ നിര്‍മാതാവ് റെനോയുടെ ചെലവ് കുറഞ്ഞ കാര്‍ അടുത്തു തന്നെ പ്രതീക്ഷിക്കാമെന്ന് സൂചന. ഇന്ത്യന്‍ കമ്പനിയായ ബജാജുമായി ചേര്‍ന്ന് കാര്‍ നിരത്തിലിറക്കാമെന്നാണ് മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും ആ പ്രൊജക്ട് ഉപേക്ഷിച്ചതായാണ് അറിയാന്‍ കഴിയുന്നത്. പുതിയ ചില ആശയങ്ങളുടെ "ജനിതകഘടന" രൂപപ്പെട്ടു വരുന്നതായി റെനോയുടെ ഇന്ത്യന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

റെനോ കാറുകളുടെ പൊതുഘടനയ്ക്കകത്ത് നില്‍ക്കുന്ന കാര്‍ എന്നതാണ് കമ്പനിയുടെ ആശയം. എന്നാല്‍ ഇതിനോട് പൊരുത്തപ്പെടാന്‍ ബജാജിന് കഴിയാത്തതാണ് പദ്ധതി ഉപേക്ഷിക്കലിന് വഴി വെച്ചതെന്നറിയുന്നു. ബജാജിന്‍റെ ഓഹരിയുടമകള്‍ക്കിടയിലും അഭിപ്രായസമന്വയം ഉണ്ടായില്ല.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായുള്ള പങ്കാളിത്തം റെനോ പിരിഞ്ഞതിനു ശേഷം ഇന്ത്യയില്‍ സ്വന്തമായ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇക്കാരണത്താല്‍ പങ്കുകൃഷികളുടെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ് റെനോ. പങ്കാളിത്തം വേര്‍പിരിഞ്ഞ ശേഷം റെനോ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയ മോഡല്‍ ഫ്ളുവന്‍സ് സെഡാന്‍ ആണ്. അടുത്ത 15 മാസത്തിനുള്ളില്‍ നാല് പുതിയ മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

സ്പോര്‍ട്സ് യൂട്ടിലിറ്റികളായ കൊലിയോസ്, ഡാസിയ ഡസ്റ്റര്‍ എന്നിവയും ഒരു പുതിയ ഹാച്ച് ബാക്കും ഇനി വരാനിരിക്കുന്ന മോഡയുകളില്‍ ഉള്‍പ്പെടുന്നു. അടുത്ത വര്‍ഷം ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ ഇവ അവതരിപ്പിക്കാനാണ് പ്ലാന്‍.

More from DriveSpark

Article Published On: Wednesday, June 22, 2011, 15:13 [IST]
English summary
renault may walk out of bajaj auto's ultra low cost car project and develop its own version
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X